ലൂണയെ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് കരുതിയില്ലേ? ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ചെന്നൈ പരിശീലകൻ.
കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. ഈ കലണ്ടർ വർഷം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്.12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ 3 മത്സരങ്ങളിലും വിജയം കരസ്ഥമാക്കാൻ ക്ലബ്ബിന് സാധിച്ചു.
മോഹൻ ബഗാൻ, മുംബൈ സിറ്റി തുടങ്ങിയ ശക്തരായ ക്ലബ്ബുകളെ പരാജയപ്പെടുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പടയോട്ടം. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഗോവ സമനില വഴങ്ങിയതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. അതേസമയം ചെന്നൈ നിലവിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനത്തെ പരിശീലകനായ ഓവൻ കോയ്ൽ പ്രശംസിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് നമ്മൾ കരുതി എന്നും എന്നാൽ അവർ അങ്ങനെയായിരുന്നില്ല എന്നുമാണ് ചെന്നൈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.പ്രതിസന്ധികൾക്കിടയിലും ബ്ലാസ്റ്റേഴ്സ് നടത്തുന്ന മികച്ച പ്രകടനത്തെയാണ് ഇദ്ദേഹം പ്രശംസിച്ചിട്ടുള്ളത്.ഓവൻ കോയൽ പറഞ്ഞത് ഇപ്രകാരമാണ്.
നിങ്ങൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് നോക്കൂ. ആളുകൾ എല്ലാവരും കരുതിയത് അഡ്രിയാൻ ലൂണയെ അവർ അമിതമായി ആശ്രയിക്കുന്നുണ്ട് എന്നാണ്.പക്ഷേ അവരുടെ പ്രകടനം മികച്ചതാണ് എന്നുള്ളത് അവർ ഈ സീസണിൽ തെളിയിച്ചു കൊണ്ടിരിക്കുന്നു.വളരെ സ്ഥിരതയാർന്ന മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നു. കഴിഞ്ഞ മൂന്നര വർഷമായി വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിക്കുന്നുണ്ട്,ഇതാണ് ചെന്നൈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ സാന്നിധ്യം തന്നെയാണ് ഇതിൽ എടുത്തു പ്രശംസിക്കേണ്ടത്. പ്രതിസന്ധികൾക്കിടയിലും അദ്ദേഹം വളരെ മികച്ച രൂപത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് മുന്നോട്ടു കൊണ്ടുപോകുന്നു. പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമായിട്ടും അദ്ദേഹം മനസ്സാന്നിധ്യം കൈവിട്ടില്ല.മറിച്ച് അക്കാദമിയിലെ മിന്നുന്ന താരങ്ങളെ ഇദ്ദേഹം കൃത്യമായി ഉപയോഗപ്പെടുത്തി. കഴിഞ്ഞ മത്സരത്തിലെ അക്കാദമി താരങ്ങളുടെ മിന്നുന്ന പ്രകടനം ഒക്കെ ഏവരെയും ഏറെ ആകർഷിച്ചിട്ടുണ്ട്.