ലോകത്തെ ഏറ്റവും മികച്ച നാഷണൽ ടീം, മായാലോകം പോലെ തോന്നുന്നു: സ്പെയിനിൽ നിന്നും സ്കലോണി പൊക്കിയ താരം താരം പറയുന്നു.
അർജന്റീന ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് കരുത്തർക്കെതിരെയാണ് കളത്തിലേക്ക് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. രണ്ടാമത്തെ മത്സരത്തിൽ ബ്രസീലിനെ നേരിടും.ആദ്യത്തെ മത്സരം അർജന്റീനയിൽ വെച്ചും രണ്ടാമത്തെ മത്സരം ബ്രസീലിൽ വെച്ചുമാണ് നടക്കുന്നത്.നവംബർ 17,22 തീയതികളിൽ ആണ് യഥാക്രമം ഈ മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നേ അർജന്റീനയുടെ പരിശീലകനായ സ്കലോണിക്ക് ആശങ്കകൾ ഉണ്ടായിരുന്നത് പ്രതിരോധനിരയിലായിരുന്നു. പല താരങ്ങളും പരിക്കിന്റെ പിടിയിലായതുകൊണ്ട് പുതിയ കാര്യങ്ങളെ പരിഗണിക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് സ്പെയിനിൽ നിന്നും ഒരു താരത്തെ ഈ പരിശീലകൻ പൊക്കുകയായിരുന്നു.മയ്യോർക്കയുടെ റൈറ്റ് ബാക്ക് ആയ പാബ്ലോ മാഫിയോയെയാണ് അർജന്റീന സ്വന്തമാക്കിയത്. യഥാർത്ഥത്തിൽ ഇദ്ദേഹം സ്പാനിഷ് പൗരനാണ്.അവിടെ ജനിച്ച് അവിടെ കളിച്ചു വളർന്ന താരമാണ് ഇദ്ദേഹം.
സ്പെയിനിന്റെ അണ്ടർ 16,17,19,21 ടീമുകൾക്ക് വേണ്ടിയൊക്കെ മാഫിയോ കളിച്ചിട്ടുണ്ട്.പക്ഷേ സ്പെയിനിന്റെ സീനിയർ ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ അമ്മ അർജന്റീനക്കാരിയായതിനാൽ പേപ്പർ വർക്കുകൾ എല്ലാം പൂർത്തിയാക്കി സ്കലോണി ഇദ്ദേഹത്തെ അർജന്റീന ദേശീയ ടീമിലേക്ക് വിളിക്കുകയായിരുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന നാഷണൽ ടീമിൽ ഇടം ലഭിച്ചത് തനിക്കൊരു മായാജാലം പോലെ തോന്നുന്നു എന്നാണ് മാഫിയോ പറഞ്ഞിട്ടുള്ളത്. ടീമിൽ ഇടം ലഭിച്ചതിന് പിന്നാലെ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ സൂപ്പർ ഹാപ്പിയാണ്.ഒരുപാട് നന്ദി ഉള്ളവനാണ്.മാത്രമല്ല എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു, ജേഴ്സി അണിയുന്നതിലും അതിനെ ഡിഫൻഡ് ചെയ്യാൻ സാധിക്കുന്നതിലും. സ്റ്റാറുകളുടെ ഭാരമുള്ള ഒരു ജേഴ്സിയാണ് ഇത്. നിലവിലെ ലോകത്തെ ഏറ്റവും മികച്ച ദേശീയ ടീം അർജന്റീനയാണ്.അതുകൊണ്ടുതന്നെ എനിക്ക് ഇത് ഒരു മായാലോകം പോലെ തോന്നുന്നു,മാഫിയോ പറഞ്ഞു.
താരത്തിന് കളിക്കാനുള്ള അവസരങ്ങൾ ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഇതുവരെ കളിച്ച നാല് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും അർജന്റീന വിജയിച്ചിട്ടുണ്ട്.ആ വിജയ കുതിപ്പ് തുടർന്ന് ഒന്നാം സ്ഥാനത്ത് തുടരുക എന്നതാവും അർജന്റീനയുടെ ലക്ഷ്യം.എന്നാൽ ഈ രണ്ട് എതിരാളികളും അർജന്റീനക്ക് ഒരല്പം വെല്ലുവിളി ഉയർത്തുന്നവരാണ്.പക്ഷേ നിലവിലെ ഫോമിൽ ഇവരെ മറികടക്കാൻ അർജന്റീനക്ക് കഴിയും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.