മുൻ അത്ലറ്റിക്കോ മാഡ്രിഡ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തി കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരുപാട് ട്രാൻസ്ഫർ റൂമറുകൾ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരുപാട് താരങ്ങൾ ക്ലബ് വിട്ടതിനാൽ അവർക്കെല്ലാം പകരക്കാരെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഒഫീഷ്യൽ സൈനിങ്ങുകൾ വരാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്.
ഇതിനിടെ മറ്റൊരു റൂമർ വന്നിട്ടുണ്ട്. എയ്ഞ്ചൽ ഗാർഷ എന്ന പ്രശസ്ത മാധ്യമപ്രവർത്തകനാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് സ്പാനിഷ് ഡിഫൻഡർ ആയ പാബ്ലോ ട്രിഗേറോസിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഹൈദരാബാദിനും ഈ താരത്തിൽ താല്പര്യമുണ്ട്.
നിലവിൽ പാബ്ലോ ഫ്രീ ഏജന്റാണ്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ ലിയോനേസക്ക് വേണ്ടിയായിരുന്നു പാബ്ലോ കളിച്ചിരുന്നത്. മുപ്പതുകാരനായ താരം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.അത്ലറ്റിക്കോ മാഡ്രിഡിന്റെ യൂത്ത് ടീമിലൂടെ വളർന്ന താരമാണ് ഇദ്ദേഹം.പിന്നീട് അവരുടെ സി ടീമിന് വേണ്ടിയും ബി ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത സ്പാനിഷ് ക്ലബ്ബായ ഡിപ്പോർട്ടിവോ ലാ കൊറൂണക്ക് വേണ്ടിയും ഈ താരം കളിച്ചിട്ടുണ്ട്.
ഇത് കേവലം ഒരു റൂമർ മാത്രമായി ഒതുങ്ങി പോകുമോ അതല്ല ശുഭകരമായ എന്തെങ്കിലും ലഭിക്കുമോ എന്നത് മാത്രമാണ് ആരാധകർക്ക് അറിയേണ്ടത്.