പുതിയ സീസണിന് കഴിഞ്ഞ ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ച് കഴിഞ്ഞിട്ടുള്ളത്. പക്ഷേ തുടക്കം തോൽവിയോടെയായിരുന്നു എന്ന് മാത്രം.പഞ്ചാബാണ് പഞ്ഞിക്കിട്ടത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് കൊച്ചിയിൽ വെച്ച് കൊണ്ട് ക്ലബ്ബിനെ തോൽപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ഈ രണ്ട് ടീമുകളും കൊച്ചിയിൽ വച്ച് ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നതും പഞ്ചാബ് തന്നെയായിരുന്നു.
ഈ സീസൺ ആരംഭിക്കുന്നതിന് മുന്നേ തന്നെ ക്ലബ്ബിന്റെ ആരാധകർക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.സമ്മർ ട്രാൻസ്ഫർ ജാലകം തന്നെയായിരുന്നു കാരണം.ആരാധകർ ആഗ്രഹിച്ചത് പോലെയുള്ള മികച്ച താരങ്ങളെ ക്ലബ്ബ് കൊണ്ടുവന്നിട്ടില്ല. താരങ്ങളെ വലിയ വിൽക്കാൻ തയ്യാറാവുന്ന ബ്ലാസ്റ്റേഴ്സ് നല്ല തുക മുടക്കിക്കൊണ്ട് താരങ്ങളെ കൊണ്ടുവരാൻ തയ്യാറാകുന്നില്ല എന്ന് ആരോപണം വളരെ ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങളോട് ബ്ലാസ്റ്റേഴ്സ് സ്പോട്ടിംഗ് ഡയറക്ടർ പ്രതികരിച്ചിട്ടുണ്ട്.
അതായത് പണം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അർഹിച്ചതിനെക്കാൾ തുക താരങ്ങൾക്ക് വേണ്ടി ചിലവഴിക്കാൻ ക്ലബ്ബ് തയ്യാറല്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ക്ലബ്ബിലൂടെ വളർന്നുവന്നിട്ടുള്ള മലയാളി താരങ്ങളെ ഓർത്ത് ഓരോ ഫുട്ബോൾ ആരാധകനും അഭിമാനിക്കണമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്കിൻകിസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘പണം നമുക്ക് ഒരിക്കലും പ്രശ്നമായിരുന്നില്ല.ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരോഗ്യകരമായ ഫുട്ബോളും ആരോഗ്യകരമായ ക്ലബ്ബും ഉണ്ടാക്കിയെടുക്കുക എന്നതാണ്.അനർഹമായ തുക മുടക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല.നമ്മുടെ ക്ലബിലൂടെ ഒരുപാട് യുവതാരങ്ങളാണ് വളർന്നു വന്നിട്ടുള്ളത്.അക്കാര്യത്തിൽ കേരളത്തിലെ ഫുട്ബോൾ ആരാധകർ ഈ ക്ലബ്ബിനെ ഓർത്ത് അഭിമാനിക്കണം. എല്ലാവരോടും പോരാടാൻ കഴിവുള്ള ഒരു ടീം തന്നെ നമുക്കുണ്ട്. അക്കാര്യത്തിൽ സംശയങ്ങളൊന്നും വേണ്ട ‘ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഒരുകാലത്ത് താരസമ്പന്നമായിരുന്നു ക്ലബ്ബിന്റെ ഇന്ത്യൻ നിര. എന്നാൽ പലരെയും വിറ്റ് തീർത്തുകൊണ്ട് വളരെ ശരാശരി നിലവാരത്തിലേക്കാണ് ക്ലബ്ബ് മാറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച താരങ്ങളെ എത്തിക്കണം എന്ന ആവശ്യം ഇപ്പോഴും ഉയർന്നു കേൾക്കുന്നുണ്ട്.