പപ്പു അന്റോനെല്ലയെ അപമാനിച്ചു,മെസ്സിയുടെ കണ്ണുകൾ ചുവന്ന് തുടുത്തു, അർജന്റീനയിൽ നിന്നും മറ്റൊരു വെളിപ്പെടുത്തൽ.

അർജന്റീനയുടെ സൂപ്പർതാരമായ പപ്പു ഗോമസ് ഒരു വിവാദനായകനാണ്. ഉത്തേജക മരുന്ന് ഉപയോഗത്തിൽ അദ്ദേഹത്തിന് ഇപ്പോൾ വിലക്ക് ലഭിച്ചിട്ടുണ്ട്. അർജന്റീന ടീമിനകത്തും പപ്പു ഗോമസ് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. അതായത് കൂടോത്ര വിവാദം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

ലോ ചെൽസോ പരിക്ക് മാറി അർജന്റീനയുടെ വേൾഡ് കപ്പ് ടീമിലേക്ക് വരാതിരിക്കാൻ വേണ്ടി പപ്പു ഗോമസും കുടുംബവും കൂടോത്രം ചെയ്തു എന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹവും അർജന്റീന നാഷണൽ ടീമിലെ താരങ്ങളും തമ്മിലുള്ള ബന്ധം വഷളായി എന്നായിരുന്നു സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ. അതിന് പിന്നാലെ മറ്റൊരു വെളിപ്പെടുത്തൽ കൂടി ഇപ്പോൾ ഉണ്ടായിട്ടുണ്ട്. മെസ്സിയുടെ ഭാര്യയായ അന്റോനെലയെ പപ്പു ഗോമസ് വേൾഡ് കപ്പിനിടെ അപമാനിച്ചു എന്നാണ് വെളിപ്പെടുത്തൽ.

Tartu ടീവിയിലെ A La Tarde പ്രോഗ്രാമിലാണ് ഒരു പാനലിസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്. ഒരു പേടിയും ഇല്ലാത്ത വ്യക്തിയാണ് പപ്പു ഗോമസ്. ഏതു മത്സരമാണ് എന്ന് കൃത്യമായി എനിക്കറിയില്ല, പക്ഷേ നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവരും ലോക്കർ റൂമിൽ സന്തോഷത്തോടുകൂടി ചാന്റ് ചെയ്യുകയായിരുന്നു.പക്ഷെ അപ്പോ പപ്പു പറഞ്ഞത് എന്താണ് എന്നറിയോ? അന്റോനെലയെ കൈമാറൂ എന്നാണ് പറഞ്ഞത്.മെസ്സിയുടെ കണ്ണുകൾ ചുവന്ന് തുടുത്തത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ,ഇതാണ് ആ പ്രോഗ്രാമിടയിൽ പാനലിസ്റ്റ് വെളിപ്പെടുത്തിയത്.

അതായത് മെസ്സിയുടെ സാന്നിധ്യത്തിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് പപ്പു മോശമായി പരാമർശിച്ചു എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.ഈ വാർത്ത പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.പക്ഷേ സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകൾ ഒന്നും ഈ റൂമറിൽ ഇല്ല. എന്നിരുന്നാലും പപ്പു ഗോമസ് ഒരു വിവാദനായകനാണ് എന്ന് തന്നെയാണ് തെളിയുന്നത്.

ഇനി അദ്ദേഹം അർജന്റീനയുടെ നാഷണൽ ടീമിലേക്ക് മടങ്ങിയെത്തുമോ എന്നത് കാണേണ്ട കാര്യമാണ്.വേൾഡ് കപ്പിന് ശേഷം അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. ഈ വിവാദ സംഭവങ്ങൾക്ക് ഇതിൽ റോളുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അർജന്റീന ടീമിലെ താരങ്ങളുടെ ഭാര്യമാർ എല്ലാവരും പപ്പു ഗോമസിന്റെ ഭാര്യയെ അൺഫോളോ ചെയ്തത് ഈയിടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ArgentinaLionel Messi
Comments (0)
Add Comment