ദിബാല പറഞ്ഞത് ശരിയാണെന്ന് പരേഡസ്,നേരത്തെ പറഞ്ഞത് വീണ്ടും ആവർത്തിച്ച് ദിബാല,മെസ്സിയെയും അർജന്റീനയെയും അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നു.

അടുത്ത വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ലോക ഒന്നാം നമ്പറുകാരായ അർജന്റീനയുള്ളത്. എതിരാളികൾ നിസ്സാരക്കാരല്ല,ബിയൽസയുടെയും സുവാരസിന്റെയും ഉറുഗ്വയാണ്. സ്വന്തം തട്ടകമായ ലാ ബൊമ്പനേരയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുന്നത് എന്നത് അർജന്റീനക്ക് അനുകൂല ഘടകമാണ്. വെള്ളിയാഴ്ച പുലർച്ചെ 5:30നാണ് ഈ മത്സരം നമുക്ക് കാണാൻ സാധിക്കുക.

സമീപകാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ അർജന്റൈൻ സൂപ്പർ താരമായ പൗലോ ദിബാല ഒരു പ്രസ്താവന നടത്തിയിരുന്നു. അതായത് പോർച്ചുഗീസ് പരിശീലകനായ ഹൊസെ മൊറിഞ്ഞോ ലയണൽ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും മെസ്സിയെക്കുറിച്ച് എപ്പോഴും മനോഹരമായ കാര്യങ്ങൾ അദ്ദേഹം സംസാരിക്കുന്നു എന്നുമായിരുന്നു ദിബാല പറഞ്ഞിരുന്നത്.മാത്രമല്ല അർജന്റീന നാഷണൽ ടീമിനെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് മൊറിഞ്ഞോയെന്ന് ദിബാല പറഞ്ഞിരുന്നു.

ഇക്കാര്യം ദിബാല ഒരിക്കൽ കൂടി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അതായത് ഇന്നലത്തെ ട്രെയിനിങ് സെഷനു ശേഷം ദിബാല മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ഇക്കാര്യം ഒരിക്കൽ കൂടി ആവർത്തിച്ചു പറഞ്ഞത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ മൊറിഞ്ഞോ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും എപ്പോഴും മെസ്സിയെക്കുറിച്ച് വണ്ടർഫുള്ളായ കാര്യങ്ങൾ അദ്ദേഹം സംസാരിക്കാറുണ്ട് എന്നുമായിരുന്നു ദിബാല ഒരിക്കൽ കൂടി പറഞ്ഞിരുന്നത്.

ദിബാലക്കൊപ്പം അർജന്റീനയിലും റോമയിലും ഒരുമിച്ച് കളിക്കുന്ന താരമാണ് പരേഡസ്.ദിബാല പറഞ്ഞ കാര്യങ്ങൾ പരേഡസ് ശരി വച്ചിട്ടുണ്ട്.മൊറിഞ്ഞോ നമ്മുടെ അർജന്റീന ദേശീയ ടീമിനെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നാണ് പരേഡസ് പറഞ്ഞിട്ടുള്ളത്. അർജന്റീന കളിക്കുന്ന എല്ലാ മത്സരങ്ങളും വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് മൊറിഞ്ഞോയെന്നും എന്നിൽ അദ്ദേഹം വളരെയധികം കോൺഫിഡൻസ് വെച്ച് പുലർത്താറുണ്ടെന്നും പരേഡസ് കൂട്ടിച്ചേർത്തിട്ടുണ്ട്.മൊറിഞ്ഞോക്ക് കീഴിലാണ് ദിബാലയും പരേഡസും ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.

എല്ലാ നിലയിലും മികച്ച രൂപത്തിലൂടെയാണ് അർജന്റീന കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഈ വർഷം ഒരു തോൽവി പോലും വഴങ്ങേണ്ടി വന്നിട്ടില്ല എന്നത് മാത്രമല്ല ഒരു ഗോൾ പോലും അവർക്ക് വഴങ്ങേണ്ടി വന്നിട്ടില്ല.ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അർജന്റീനയുടെ കൈവശമാണ് ഉള്ളത്.ഈ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരത്തിലും അർജന്റീന വിജയ കുതിപ്പ് തുടരും എന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.

ArgentinaDybalaLeandro ParedesLionel Messi
Comments (0)
Add Comment