ലോകം മുഴുവനും കീഴടക്കി കൊണ്ട് അർജന്റീന തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. 2021ലെ കോപ്പ അമേരിക്ക കിരീടത്തിലൂടെയായിരുന്നു അർജന്റീന ഈ പ്രയാണം ആരംഭിച്ചത്. പിന്നീട് ഫൈനലിസിമ അർജന്റീന സ്വന്തമാക്കി. ഏറ്റവും ഒടുവിൽ ഖത്തർ വേൾഡ് കപ്പ് കിരീടമാണ് അർജന്റീന കരസ്ഥമാക്കിയിരുന്നത്.
ഇനി 2024ൽ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വച്ചുകൊണ്ടാണ് കോപ്പ അമേരിക്ക നടക്കുക.ജൂൺ ഇരുപതാം തീയതി തുടങ്ങുന്ന കോപ്പ അമേരിക്ക ജൂലൈ പതിനാലാം തീയതിയാണ് അവസാനിക്കുക.ഈ കിരീടം തങ്ങൾക്ക് നിലനിർത്തണം എന്ന കാര്യം അർജന്റീനയുടെ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസ് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.
ഈ കീഴടക്കൽ ഞങ്ങൾക്ക് ഇനിയും തുടരേണ്ടതുണ്ട്. ഇന്ന് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം 2024ലെ കോപ്പ അമേരിക്ക കിരീടമാണ്, ഇതായിരുന്നു പരേഡസ് ടിവൈസി സ്പോർട്സിനോട് പറഞ്ഞിരുന്നത്.
അവസാനമായി ഏഷ്യയിൽ വച്ച് കളിച്ച രണ്ടു മത്സരങ്ങളിലും അർജന്റീന വിജയം നേടിയിരുന്നു.ഏറ്റവും ഒടുവിൽ ഇൻഡോനേഷ്യ അർജന്റീന പരാജയപ്പെടുത്തിയപ്പോൾ മത്സരത്തിൽ ഉജ്ജ്വലമായ ഒരു ഗോൾ നേടിയത് ലിയാൻഡ്രോ പരേഡസായിരുന്നു.സ്കലോണിക്ക് കീഴിൽ ആകെ നാല് ഗോളുകൾ ഈ മിഡ്ഫീൽഡർ നേടിയിട്ടുണ്ട്.