മൂന്ന് താരങ്ങൾ തിരിച്ചെത്തുന്നു, കേരള ബ്ലാസ്റ്റേഴ്സിന് കരുത്തേറും!

കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിന്റെ നിരാശ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വിട്ടു പോയിട്ടില്ല.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.എന്നാൽ റിസൾട്ട് സൂചിപ്പിക്കുന്ന പോലെയുള്ള ഒരു മത്സരമായിരുന്നില്ല നടന്നിരുന്നത്.മറിച്ച് ആധിപത്യം പുലർത്തിയത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. പക്ഷേ വിജയം നേടിക്കൊണ്ട് മൂന്ന് പോയിന്റുകൾ കൈക്കലാക്കിയത് ബംഗളൂരു എഫ്സി തന്നെയാണ്.

മത്സരത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. പ്രത്യേകിച്ച് സൂപ്പർ താരം നോവ സദോയിയുടെ അഭാവത്തിൽ പോലും ഗംഭീര പ്രകടനം നടത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. പരിക്ക് കാരണമാണ് നോവക്ക് മത്സരം നഷ്ടമായത്. എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ അറിയിച്ചിരുന്നു.നോവ തിരിച്ചെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

അതായത് നവംബർ മൂന്നാം തീയതി കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെയാണ് കളിക്കുന്നത്.ആ മത്സരത്തിൽ നോവ കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കൂടാതെ മലയാളി താരങ്ങളായ സച്ചിൻ സുരേഷ്, മുഹമ്മദ് ഐമൻ എന്നിവർ കൂടി തിരിച്ചെത്തുകയാണ്. രണ്ടുപേരും പരിക്കിന്റെ പിടിയിലായിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ മത്സരങ്ങളിൽ പങ്കെടുക്കാൻ സച്ചിനോ ഐമനോ സാധിച്ചിട്ടില്ല.ഈ താരങ്ങളെ കൂടാതെ പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്.പ്രബീർ ദാസ്,ഇഷാൻ തുടങ്ങിയ താരങ്ങൾക്ക് ഇതുവരെ സ്‌ക്വാഡിൽ പോലും ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഏതായാലും പരിക്കുമാറി താരങ്ങൾ തിരിച്ചെത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ കരുത്തരാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala BlastersNoah SadaouiSachin Suresh
Comments (0)
Add Comment