പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്, പക്ഷേ: അപ്ഡേറ്റുകൾ നൽകി ബ്ലാസ്റ്റേഴ്സ് കോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാമത്തെ മത്സരത്തിനു വേണ്ടിയുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്.തുടർച്ചയായി മൂന്നാമത്തെ എവേ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാൻ പോകുന്നത്.

സ്‌ക്വാഡിൽ പലപ്പോഴും പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.ഇപ്പോഴും ചില താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.എന്നാൽ അതൊന്നും ആശങ്കപ്പെടുത്തുന്നത് അല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ വ്യക്തമാക്കിയിട്ടുണ്ട്. പല മത്സരങ്ങളിലും പല താരങ്ങളും സ്‌ക്വാഡിൽ പോലും ഉണ്ടാവാറില്ല.അതിന്റെ കാരണങ്ങൾ പരിക്ക് തന്നെയാണ്.പ്രബീർ,ഇഷാൻ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പരിക്കിന്റെ കാര്യത്തിൽ പേടിക്കേണ്ടതില്ല എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകർ പറഞ്ഞിട്ടുണ്ട്. വളരെയധികം കരുത്തുറ്റ ഒരു ലൈനപ്പ് തന്നെ മത്സരത്തിൽ ഉണ്ടാകുമെന്നും ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ റിസർവ് ടീമിനെതിരെ ഒരു സൗഹൃദ മത്സരം കളിക്കുന്നതും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.

‘ ഞങ്ങൾക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പരിക്കാണ് ആ പ്രശ്നങ്ങൾ.പക്ഷേ വലുതൊന്നുമല്ല.അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതുമില്ല. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഒരു കരുത്തുറ്റ സ്റ്റാർട്ടിങ് ഇലവൻ തന്നെ ഉണ്ടാകും.അതുപോലെതന്നെ ബെഞ്ചും വളരെ മികച്ചതായിരിക്കും. റിസർവ് ടീമിനെതിരെ കൊച്ചിയിൽ വച്ചുകൊണ്ട് ഒരു സൗഹൃദ മത്സരം ഞങ്ങൾ കളിക്കുന്നുമുണ്ട് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഒരു വലിയ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിവരുന്നത്.ഒക്ടോബർ മൂന്നാം തീയതിയാണ് ഇതിനു മുൻപ് അവസാനമായി ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഏതായാലും മികച്ച പ്രകടനം നടത്തി മികച്ച ഒരു വിജയം തന്നെ ക്ലബ്ബിന് നേടാൻ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം.

Kerala BlastersMikael Stahre
Comments (0)
Add Comment