എന്തിനാണ് ഇതെല്ലാം ഒളിച്ചു വെക്കുന്നത്? പരിക്ക് അപ്ഡേറ്റുകൾ നൽകാത്തതിൽ പ്രതിഷേധം!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയോട് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആ മൽസരത്തിൽ സൂപ്പർ സ്ട്രൈക്കർ ജീസസ് ജിമിനസ് കളിച്ചിരുന്നില്ല. അദ്ദേഹം പരിക്കിൽ ഒന്നും മുക്തനായിട്ടില്ല. അടുത്ത മത്സരവും അദ്ദേഹത്തിന് നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് വിവരങ്ങൾ പുറത്തുവിടാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. മറ്റു മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തതിലൂടെയാണ് ഇക്കാര്യം ആരാധകർക്ക് മനസ്സിലായത്. താരങ്ങളുടെ പരിക്ക് വിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് വളരെ പുറകിലാണ്. പലപ്പോഴും ബ്ലാസ്റ്റേഴ്സ് അതിനു തയ്യാറാവാറില്ല. ഇത് ആരാധകരെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്. ഇതിനെതിരെ ആരാധകർ പ്രതിഷേധം ഉയർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ആരാധകന്റെ ട്വീറ്റ് ഇങ്ങനെയാണ്.
” എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒഫീഷ്യൽ ഇഞ്ചുറി അപ്ഡേറ്റുകൾ ഞങ്ങൾക്ക് ലഭിക്കാത്തത്.ജീസസ്,ഐമൻ,ഇഷാൻ,ബ്രൈസ് എന്നിവരുടെ കാര്യത്തിൽ യാതൊരുവിധ വ്യക്തതകളും ഇല്ല.ഐബൻ എന്നാണ് സ്റ്റാർട്ട് ചെയ്യുക?പ്രബീർ ദാസ് എപ്പോഴും ബെഞ്ചിൽ ഇരിക്കുന്നത്?കോയെഫിനെ എന്തുകൊണ്ട് കളിപ്പിച്ചില്ല? എന്താണ് നിങ്ങൾ ഒളിച്ചു വെക്കുന്നത്. ആരാധകരുമായി നിങ്ങൾ കമ്മ്യൂണിക്കേഷൻ നടത്തേണ്ടതുണ്ട് ” ഇതാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മെഡിക്കൽ ടീമിനെതിരെ വലിയ പ്രതിഷേധങ്ങൾ മഞ്ഞപ്പട ഉൾപ്പെടെയുള്ളവർ ഉയർത്തിയിരുന്നു. പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്, ചിലർക്ക് നിരന്തരം പരിക്ക് പിടിപെടുന്നു, പരിക്കിൽ നിന്നും മുക്തരാവാൻ വളരെയധികം സമയം പിടിക്കുന്നു, ഇതൊക്കെ ആരോപിച്ചു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടായ്മകൾ മെഡിക്കൽ ടീമിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്.