കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 4 റൗണ്ട് പോരാട്ടങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ വിജയ വഴിയിൽ തിരിച്ചെത്തിയിരുന്നു.എന്നാൽ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. രണ്ടും എവേ മത്സരങ്ങളായിരുന്നു.വിജയിക്കാൻ സാധിക്കുമായിരുന്ന മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
ബ്ലാസ്റ്റേഴ്സിന്റെ തുടക്കത്തിൽ ആരാധകർ ഹാപ്പി അല്ല. നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.ചുരുങ്ങിയത് ബ്ലാസ്റ്റേഴ്സിന് ഒരു 9 പോയിന്റ്കളിലേക്ക് എങ്കിലും എത്താൻ സാധിക്കുമായിരുന്നു.എന്നാൽ ചില സമയങ്ങളിൽ വരുത്തിവെക്കുന്ന അബദ്ധങ്ങൾ തിരിച്ചടിയായി മാറുകയായിരുന്നു. അടുത്ത മത്സരവും ബ്ലാസ്റ്റേഴ്സ് ഒരു എവേ മത്സരം തന്നെയാണ് കളിക്കുന്നത്. കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ എസ്സിയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.
ഈ മത്സരം ഒട്ടും എളുപ്പമാവില്ല എന്ന മുന്നറിയിപ്പ് ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ തന്നെ നൽകിയിട്ടുണ്ട്.ഈ മത്സരം പാർക്കിലൂടെ നടക്കുന്ന പോലെ എളുപ്പമാവില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. വളരെ കഠിനമായ ഒരു മത്സരം തന്നെയായിരിക്കും എന്നും സ്റ്റാറേ കൂട്ടിച്ചേർത്തിട്ടുണ്ട്.പ്രസ്സ് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
‘ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഞങ്ങൾ നന്നായി വർക്ക് ചെയ്തിട്ടുണ്ട്.അതുകൊണ്ടുതന്നെ കൊൽക്കത്തയിൽ വിജയിക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ട്. പക്ഷേ ഇത് ഒരിക്കലും പാർക്കിലൂടെ നടക്കുന്ന പോലെ ആവില്ല.വളരെയധികം കഠിനമായ ഒരു മത്സരം തന്നെയായിരിക്കും.ഞങ്ങൾ ഞങ്ങളുടെ കരുത്ത് പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.അവരുടെ ബലഹീനതകൾ മുതലെടുക്കേണ്ടതുണ്ട്. ഇതൊക്കെ ഫുട്ബോളിലെ നോർമൽ ആയിട്ടുള്ള കാര്യങ്ങളാണ് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മുഹമ്മദൻ എസ്സിയും നാല് മത്സരങ്ങളിൽ നിന്ന് കേവലം ഒരു വിജയം മാത്രമാണ് നേടിയിട്ടുള്ളത്. രണ്ട് തോൽവികൾ അവർക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ട്.വളരെയധികം പോരാട്ട വീര്യത്തോടുകൂടി തന്നെ അവർ കളിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ബ്ലാസ്റ്റേഴ്സിനെ വെല്ലുവിളി ഉയർത്താൻ ഈ ക്ലബ്ബിന് സാധിച്ചേക്കും.