എന്തൊരു കോമഡിയാണിത്..! ബംഗളൂരു തോറ്റതിന് പിന്നാലെ റഫറിയിങ്ങിനെ പരിഹസിച്ച് ഉടമ പാർത്ത് ജിന്റാൽ.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ബംഗളൂരുവിന് വീണ്ടും പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സി ബംഗളൂരുവിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ ക്രിവല്ലേറോ പെനാൽറ്റിയിലൂടെ ചെന്നൈക്ക് ലീഡ് നേടിക്കൊടുത്തു. പിന്നീട് അൻപതാം മിനിറ്റിൽ മറേ മറ്റൊരു പെനാൽറ്റിയിലൂടെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു.
ഈ രണ്ട് പെനാൽറ്റി ഗോളിലാണ് ചെന്നൈ വിജയം നേടിയിട്ടുള്ളത്. ബംഗളൂരു വളരെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല.ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ചപ്പോൾ ആകെ ഒരു വിജയം മാത്രമാണ് അവർ നേടിയിട്ടുള്ളത്.നാല് സമനിലയും അഞ്ചു തോൽവിയും വഴങ്ങി.
അങ്ങനെ കേവലം 7 പോയിന്റ് മാത്രമുള്ള ബംഗളൂരു പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.ക്ലബ്ബിന്റെ ഉടമസ്ഥനായ പാർത്ത് ജിന്റാൽ നേരത്തെ തന്നെ ടീമിന്റെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചിരുന്നു.എന്നാൽ ഇന്നലത്തെ മത്സരത്തിനു ശേഷം ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിനെ വിമർശിച്ചുകൊണ്ടാണ് ഇദ്ദേഹം രംഗത്ത് വന്നിട്ടുള്ളത്. എന്തൊരു കോമഡിയാണ് ഇത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
അതായത് ചെന്നൈയ്ക്ക് ഇന്നലെ 2 പെനാൽറ്റികൾ നൽകി. ബംഗളുരുവിന് അനുകൂലമായ ഒരു പെനാൽറ്റി നിഷേധിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധമുയർത്തി കൊണ്ടാണ് ജിന്റാൽ ട്വിറ്ററിൽ എഴുതിയിട്ടുള്ളത്,അത് ഇങ്ങനെയാണ്. അത് എങ്ങനെയാണ് പെനാൽറ്റി അല്ലാതാവുന്നത്?? എന്തൊരു സമ്പൂർണ്ണമായ ജോക്ക് ആണിത്, ഇതാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.റഫറിയിങ്ങിനെതിരെയാണ് ഇദ്ദേഹം പ്രതിഷേധം ഉയർത്തിയിരിക്കുന്നത്.
നിലവാരമില്ലാത്ത റഫറിംഗിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ ഉയർത്തിയ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് ആണ്. എന്നാൽ അധികൃതർ പരിശീലകൻ ഇവാൻ വുക്മനോവിച്ചിനെ വിലക്കുകയാണ് ചെയ്തിട്ടുള്ളത്.ഇപ്പോൾ മറ്റുള്ളവരും ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ നിലവാരം വർദ്ധിപ്പിക്കാൻ വേണ്ടി ഒന്നും AIFF ചെയ്യുന്നില്ല എന്നുള്ളത് ദർഭാഗ്യകരമായ കാര്യമാണ്.