നല്ല ഒന്നാന്തരം ടാലന്റ്, പക്ഷേ അതിനു വേണ്ടി തയ്യാറായിട്ടില്ല:കോറോ സിംഗിനെ കുറിച്ച് സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ മൂന്ന് ഗോളുകളും പിറന്നിട്ടുള്ളത്.ജീസസ്,നോവ,രാഹുൽ എന്നിവരാണ് മത്സരത്തിൽ ഗോളുകൾ നേടിയത്.
ഇതിൽ ജീസസിന്റെ ഗോളിന് അസിസ്റ്റ് നൽകിയത് കേവലം 17 വയസ്സ് മാത്രമുള്ള കോറോ സിങാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്യുന്നത്.കഴിഞ്ഞ മത്സരത്തിലും അസിസ്റ്റ് നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.രണ്ട് മത്സരങ്ങളിലും തന്നാൽ കഴിയുന്ന വിധം മികച്ച പ്രകടനം അദ്ദേഹം ക്ലബ്ബിനു വേണ്ടി നടത്തിയിട്ടുണ്ട്. ഐഎസ്എല്ലിൽ രണ്ട് അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
മത്സരത്തിന്റെ 62ആം മിനുട്ടിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ പിൻവലിക്കുകയായിരുന്നു. മത്സരശേഷം കോറോ സിങ്ങിനെ ഇദ്ദേഹം വലിയ തോതിൽ പുകഴ്ത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ കഴിവുകൾ എണ്ണി പറഞ്ഞിട്ടുണ്ട്. എന്നാൽ മുഴുവൻ സമയവും കളിക്കാനുള്ള ഒരു കപ്പാസിറ്റി അദ്ദേഹത്തിന് ആയിട്ടില്ലെന്നും സ്റ്റാറേ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.
‘ വളരെ വലിയ ടാലന്റ് ഉള്ള ഒരു താരമാണ് കോറോ സിംഗ്. നമ്മുടെ ഗ്രൂപ്പിനകത്ത് വളരെ പെട്ടെന്ന് മത്സരിക്കുന്ന ഒരു താരമായി മാറാൻ അദ്ദേഹത്തിന് സാധിക്കുകയായിരുന്നു. സാധാരണമായ കഴിവുകൾ അദ്ദേഹത്തിനുണ്ട്.നല്ല വേഗതയുണ്ട്, നല്ല സ്കില്ലുകൾ ഉണ്ട്, കൂടാതെ അദ്ദേഹം നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുമുണ്ട്.പക്ഷേ മുഴുവൻ സമയവും കളിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ല ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനം ഇതുവരെ നടത്തിയത് കൊണ്ട് തന്നെ താരം സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമാവാൻ സാധ്യതയുണ്ട്. നേരത്തെ വലത് വിങ്ങിൽ രാഹുൽ കെപി,ഐമൻ എന്നിവരെയൊക്കെ പരിശീലകൻ പരീക്ഷിച്ചിരുന്നു.എന്നാൽ പ്രതീക്ഷിച്ചപോലെ ക്ലിക്കാവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് സ്റ്റാറേ ഈ 17കാരനിലേക്ക് എത്തിയത്.