ക്രിസ്റ്റ്യാനോയുടെ ആരാധകനായ എവ്രയും മെസ്സിക്കൊപ്പം, വേൾഡ് കപ്പിൽ പെനാൽറ്റി ഗോളാക്കുക എന്നത് പോലും എളുപ്പമല്ല.
ലയണൽ മെസ്സിയെ കുറിച്ചും അർജന്റീനയെ കുറിച്ചും മുൻ ഹോളണ്ട് പരിശീലകനായിരുന്ന ലൂയി വാൻ ഗാൽ നടത്തിയ പ്രസ്താവന ഇപ്പോൾ വിവാദമായിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പ് മെസ്സിക്ക് വേണ്ടി മുൻകൂട്ടി തീരുമാനിച്ചതായിരുന്നു എന്നായിരുന്നു വാൻ ഗാൽ പറഞ്ഞിരുന്നത്.നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിൽ പോലും അർജന്റീനക്കും മെസ്സിക്കും സഹായം ലഭിച്ചുവെന്നും ഇദ്ദേഹം ആരോപിച്ചു.എന്നാൽ നെതർലാന്റ്സ് നായകനായ വാൻ ഡൈക്ക് ഇതിനെയെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇഷ്ടപ്പെടുന്ന, അദ്ദേഹത്തിന്റെ ആരാധകനായ ഒരു വ്യക്തിയാണ് എവ്ര.പക്ഷേ വേൾഡ് കപ്പിന്റെ വിഷയത്തിൽ അദ്ദേഹം ലയണൽ മെസ്സിക്കൊപ്പമാണ്.ലയണൽ മെസ്സി അർഹിച്ച വേൾഡ് കപ്പ് ആണ് അദ്ദേഹം നേടിയത് എന്നാണ് എവ്ര പറഞ്ഞത്.പെനാൽറ്റിയുടെ കാര്യത്തിൽ വിമർശിക്കുന്നതിൽ അർത്ഥമില്ലെന്നും ഇദ്ദേഹം പറഞ്ഞു.
2022 വേൾഡ് കപ്പിൽ അർജന്റീനയെ ചുമന്നത് ലയണൽ മെസ്സിയാണ്.പല ആളുകളും പറയുന്നത് അദ്ദേഹത്തിനു ഒരുപാട് പെനാൽറ്റി ഗോളുകൾ നേടാനായി എന്നതാണ്.പക്ഷേ എനിക്ക് പറയാനുള്ളത് ആ സ്റ്റേജിൽ പെനാൽറ്റി ഗോളാക്കുക എന്നുള്ളത് പോലും എളുപ്പമല്ല. എല്ലാവരും നിങ്ങളെയാണ് ഉറ്റു നോക്കുന്നത്.വളരെയധികം സമ്മർദ്ദം ഉണ്ടാകും. ഒരു പെനാൽറ്റി നഷ്ടപ്പെടുത്താൻ അവർ ഒരിക്കലും നിങ്ങളോട് പൊറുക്കില്ല. അത്തരത്തിലുള്ള സാഹചര്യത്തിലാണ് മെസ്സി പെനാൽറ്റികൾ ഗോളാക്കി മാറ്റിയത്.ടൂർണമെന്റിലെ ഏറ്റവും മികച്ച താരം മെസ്സിയായിരുന്നു. മെസ്സി അർഹിച്ച കിരീടം തന്നെയാണ് നേടിയിട്ടുള്ളത്,എവ്ര പറഞ്ഞു.
ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ ഇൻവോൾവ്മെന്റ് നടത്തിയ താരം ലയണൽ മെസ്സിയായിരുന്നു. ഗോൾഡൻ ബോൾ മെസ്സിക്കായിരുന്നു. എന്നാൽ അർജന്റീനക്ക് ലഭിച്ച പെനാൽറ്റികളുടെ എണ്ണം ഉയർത്തി കാണിച്ചുകൊണ്ടാണ് പലരും വിമർശിക്കുന്നത്.