2014ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. അന്ന് തന്നെ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട്.10 വർഷങ്ങൾ പിന്നിട്ടിട്ടും കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് വാസ്തവമാണ്. 3 തവണ ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ കാലിടറേണ്ടി വന്നു. പക്ഷേ അന്ന് തൊട്ട് ഇന്നുവരെ ബ്ലാസ്റ്റേഴ്സിനെ നെഞ്ചേറ്റുന്ന ആരാധകർ നിരവധിയാണ്.
കേരള ബ്ലാസ്റ്റേഴ്സിലൂടെ വളർന്നു വന്നിട്ടുള്ള താരമാണ് നിഹാൽ സുധീഷ്.2019 മുതൽ ഇദ്ദേഹം ക്ലബ്ബിന്റെ ഭാഗമാണ്. നിലവിൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ പഞ്ചാബിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ലോൺ അടിസ്ഥാനത്തിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.ആദ്യത്തെ രണ്ട് മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഗോൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ നിഹാൽ എവിടെ കളിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകനാണ് അദ്ദേഹം.ഇത് നിഹാൽ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.ആദ്യ സീസണിലെ ഓർമ്മകൾ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.ഖേൽ നൗവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിഹാലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ എനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള സമയത്താണ് ഐഎസ്എൽ ആരംഭിക്കുന്നത്.ഐഎസ്എൽ കളിക്കുന്ന ആദ്യത്തെ കേരളത്തിലെ ടീമാണ് ബ്ലാസ്റ്റേഴ്സ്. ഞാൻ അവരുടെ ഒരു ഡൈ ഹാർഡ് ഫാൻ ആയിരുന്നു.ഇയാൻ ഹ്യുമും ഡേവിഡ് ജെയിംസും ഒക്കെ കളിച്ച ആദ്യ സീസണിലെ മത്സരങ്ങൾ തന്നെ കാണാൻ വേണ്ടി ഞാൻ അവിടെ എത്തിയിരുന്നു ‘ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
ലോണിൽ കളിക്കുന്ന നിഹാലിനെ അടുത്ത സീസണിൽ ക്ലബ്ബ് തിരികെ കൊണ്ടുവരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ സീസണിൽ കിട്ടിയ അവസരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിനായി പുറത്തെടുക്കാൻ നിഹാലിന് സാധിച്ചിരുന്നു.പക്ഷേ താരബാഹുല്യം കാരണമാണ് ക്ലബ്ബ് അദ്ദേഹത്തെ കൈവിട്ടത്.