മത്സരത്തിനു മുൻപ് ഒരു കോച്ച് മാത്രം,മത്സരശേഷം 14 മില്യൺ കോച്ചുമാർ,പെഡ്രോ ബെനാലിയുടെ സ്റ്റേറ്റ്മെന്റ് വൈറലാകുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇപ്പോൾ വളരെ ദയനീയമായ അവസ്ഥയിലാണ് ഉള്ളത്.പറയാൻ കാരണം സമീപകാലത്തെ പ്രകടനങ്ങൾ തന്നെയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരിക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ടുള്ളത്.

സീസണിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.അപ്പോൾ വലിയ പ്രശംസകളായിരുന്നു ആരാധകരിൽ നിന്നും പരിശീലകനും താരങ്ങൾക്കും ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ടതോടുകൂടി ഇതെല്ലാം മാറിമറി പറഞ്ഞിട്ടുണ്ട്.പരിശീലകനെ പുറത്താക്കണമെന്ന ആവശ്യം പോലും ഉയർന്നു കേട്ടിട്ടുണ്ട്.ഇവാൻ വുക്മനോവിച്ചിനെതിരെയുള്ള വിമർശനങ്ങൾ അധികരിക്കുകയാണ്. അത് ന്യായമാണ് എന്ന് അവകാശപ്പെടുന്നവരും അന്യായമാണ് എന്ന് അവകാശപ്പെടുന്നവരും ഫുട്ബോൾ ലോകത്തുണ്ട്.

ഇതിനിടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായ യുവാൻ പെഡ്രോ ബെനാലി പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് ഇപ്പോൾ വൈറലാവുകയാണ്. ആരാധകരുടെ മലക്കം മറിച്ചിലുകളെയാണ് ഇദ്ദേഹം പരാമർശിച്ചിട്ടുള്ളത്. മത്സരത്തിനു മുൻപ് ഒരു പരിശീലകൻ മാത്രമാണ് ഉണ്ടാവുകയെന്നും മത്സരത്തിൽ പരാജയപ്പെട്ടു കഴിഞ്ഞാൽ 14 മില്യൺ പരിശീലകൻ ഉണ്ടാകും എന്നാണ് ബെനാലി പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

ഫുട്ബോളിന് വളരെ ചെറിയ ഓർമ്മകൾ മാത്രമാണ് ഉള്ളത്. ഒരു മത്സരത്തിൽ നിങ്ങൾ പരാജയപ്പെട്ടു കഴിഞ്ഞാൽ ഒരുപാട് കൂണുകൾ മുളച്ചു പൊന്തും,എന്നിട്ട് നിങ്ങളോട് ക്ലബ്ബിന് പുറത്തുപോകാൻ ആവശ്യപ്പെടും. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞാൽ ആ കൂണുകൾ എല്ലാം അപ്രത്യക്ഷമാകും.ഇത് ഫുട്ബോളിന്റെ ഒരു മനോഹാരിത കൂടിയാണ്. ഞാൻ മുൻപ് പറഞ്ഞതുപോലെ മത്സരത്തിനു മുന്നേ ടീമിന് ഒരു പരിശീലകൻ മാത്രമാണ് ഉണ്ടാവുക, എന്നാൽ മത്സരം അവസാനിച്ചു കഴിഞ്ഞാൽ ടീമിനെ 14 മില്യൺ പരിശീലകർ ഉണ്ടാകും,നോർത്ത് ഈസ്റ്റ് കോച്ച് പറഞ്ഞു.

ആരാധകരെ തന്നെയാണ് ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ മത്സരങ്ങൾ പരാജയപ്പെട്ടു കഴിഞ്ഞാൽ പരിശീലകന് നേരെ വാളെടുക്കുന്ന ആരാധകർ നല്ലതല്ല എന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.ബുദ്ധിമുട്ടുള്ള സമയത്തും ക്ലബ്ബിനെയും പരിശീലകരെയും നമ്മൾ പിന്തുണക്കേണ്ടതുണ്ട്.

Kerala BlastersPedro Benali
Comments (0)
Add Comment