സാധാരണ പല ടീമുകൾക്കും കാലിടറുന്ന സന്ദർഭമായിരുന്നു, പക്ഷേ അർജന്റീനക്ക് പിഴച്ചില്ല: അവിശ്വസനീയതയോടെ പെപ് പറയുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് അർജന്റീനയെ സംബന്ധിച്ചിടത്തോളം എല്ലാ തലത്തിലും വൈകാരികമായിരുന്നു. ദുർബലരായ സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ അട്ടിമറി തോൽവി ഏറ്റുവാങ്ങി വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നതിന്റെ വക്കിൽ വരെ അർജന്റീന എത്തിയിരുന്നു.പക്ഷേ അവിടെ നിന്ന് അവർ നടത്തിയ തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു.പിന്നീട് ഒരുപാട് സന്ദർഭങ്ങൾ അങ്ങനെയുണ്ടായി.

വളരെയധികം സമ്മർദ്ദ നിറഞ്ഞ ഘട്ടങ്ങളെയെല്ലാം അർജന്റീന തരണം ചെയ്തു.ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയും അർജന്റീന വളരെയധികം സമ്മർദ്ദങ്ങൾ നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയിരുന്നു. പക്ഷേ അതിനെയെല്ലാം തരണം ചെയ്തു കൊണ്ട് വേൾഡ് കപ്പ് കിരീടം നേടാൻ മെസ്സിക്കും സംഘത്തിനും സാധിക്കുകയായിരുന്നു.

ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രണ്ടു ഗോളുകളുടെ ലീഡോടെ അർജന്റീന വിജയം ഉറപ്പിച്ച ഒരു സന്ദർഭം ഉണ്ടായിരുന്നു. എന്നാൽ അവർ രണ്ടു ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ശക്തമായി തിരിച്ചുവന്നു.പക്ഷേ അർജന്റീനക്ക് കാലിടറിയില്ല. അവർ തോൽക്കാതെ പിടിച്ചുനിന്നു.പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം ചോദിച്ചു വാങ്ങുകയും ചെയ്തു. ഇതേക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അത് ഇപ്രകാരമാണ്.

ബുദ്ധിമുട്ടേറിയ സമയങ്ങളെ അർജന്റീന തരണം ചെയ്തത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിലും കലാശ പോരാട്ടത്തിലും അവർ മുന്നിട്ടുനിന്ന ശേഷമാണ് പിറകിൽ പോയത്. സാധാരണഗതിയിൽ ആ ഒരു അവസ്ഥയിൽ പിറകിൽ പോയാൽ പല ടീമുകളും പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്.എന്നാൽ അർജന്റീന പരാജയപ്പെട്ടില്ല.അവർ ആ സന്ദർഭങ്ങളെ അതിജീവിച്ചു.സന്ദർഭങ്ങളെ അവർ കൈകാര്യം ചെയ്ത രീതി വിശ്വസിക്കാൻ സാധിക്കാത്തതാണ്.അർജന്റീനക്ക് സ്ട്രോങ്ങ് മെന്റാലിറ്റി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് അവർ ലോക ചാമ്പ്യന്മാരായിട്ടുള്ളത്. കഴിഞ്ഞ സീസണൽ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടുള്ളത് ഇതേ മെന്റാലിറ്റി കൊണ്ട് തന്നെയാണ്, ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

സൗദി അറേബ്യയോട് പരാജയപ്പെട്ടതിനുശേഷം മാധ്യമങ്ങളെ കാണുന്ന വേളയിൽ മെസ്സി ആരാധകർക്ക് ഒരു ഉറപ്പ് നൽകിയിരുന്നു,ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നായിരുന്നു മെസ്സിയുടെ ഉറപ്പ്.ആ ടീം പിന്നീട് അർജന്റീന ആരാധകരെ നിരാശപ്പെടുത്തിയില്ല.ആ മെന്റാലിറ്റി തന്നെയാണ് അർജന്റീനക്ക് കിരീടം നേടിക്കൊടുത്തത്.

ArgentinaLionel MessiPep
Comments (0)
Add Comment