ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ ഗോവ പരാജയപ്പെടുത്തിയത്. ഗോവയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. സീസണിലെ രണ്ടാമത്തെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏൽക്കേണ്ടി വന്നിട്ടുള്ളത്.
മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിലാണ് ഗോവ നേടിയത്. വിക്ടറിന്റെ സെറ്റ് പീസ് ക്രോസ് റൗളിൻ ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ഈ ഗോളാണ് അവർക്ക് വിജയം നേടിക്കൊടുത്തത്. സമനില ഗോളിന് വേണ്ടി ബ്ലാസ്റ്റേഴ്സ് പരിശ്രമിച്ചുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സുവർണാവസരം ലഭിച്ചിരുന്നു.എന്നാൽ പെപ്ര അത് നഷ്ടപ്പെടുത്തി കളയുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പെപ്രയിലേക്ക് ഒരു ത്രൂ ബോൾ എത്തുകയായിരുന്നു.താരം തന്റെ വേഗത ഉപയോഗിച്ചുകൊണ്ട് അത് എത്തിപ്പിടിച്ചു. ഡിഫൻഡർ സന്ദേശ് ജിങ്കനെ മറികടക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഗോൾകീപ്പർ തൊട്ടുമുന്നിൽ നിൽക്കെ അദ്ദേഹം ഷോട്ട് എടുക്കുകയായിരുന്നു.എന്നാൽ ഗോൾകീപ്പറെ പന്ത് മറികടന്നുവെങ്കിലും ചെറിയ വ്യത്യാസത്തിൽ അതിൽ പുറത്തേക്ക് പോവുകയായിരുന്നു. ഗോൾ എന്നുറച്ച ഒരു അവസരമായിരുന്നു അത്.അത് ഈ സ്ട്രൈക്കർ നഷ്ടപ്പെടുത്തി കളഞ്ഞത് ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചു.
പെപ്രയും ഈ അവസരം നഷ്ടമായതിൽ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ ഗോൾ ആയിരുന്നുവെങ്കിൽ അത് വെച്ചുകൊണ്ട് മത്സരത്തിൽ പിടിമുറുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിക്കുവാൻ സാധിക്കുമായിരുന്നു.പക്ഷേ നിർഭാഗ്യവശാൽ അത് ഗോളായി മാറിയില്ല. കഴിഞ്ഞ മത്സരത്തിൽ സക്കായ് ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ അബദ്ധങ്ങൾ ആവർത്തിക്കുന്നത്.
കിട്ടുന്ന അർദ്ധ അവസരങ്ങൾ പോലും മുതലെടുക്കേണ്ട മത്സരങ്ങളിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഈ തരത്തിലുള്ള ഗോൾഡൻ ചാൻസുകൾ കളഞ്ഞ് കുളിക്കുന്നത്.ഏതായാലും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് വിജയങ്ങൾ ഒന്നുമില്ല. അടുത്ത പഞ്ചാബിനെതിരെയുള്ള മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.