ക്വാമെ പെപ്ര,ഐബൻബാ ഡോഹ്ലിംഗ്.. പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതിയ വിവരങ്ങൾ പുറത്ത്
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം പരിക്കുകൾ തന്നെയാണ്. ഒരുപാട് സുപ്രധാന താരങ്ങൾക്ക് പരിക്കേക്കുകയും നിർണായകമായ മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട താരം അഡ്രിയാൻ ലൂണ തന്നെയാണ്.അദ്ദേഹത്തിന്റെ അഭാവം ശരിക്കും ബ്ലാസ്റ്റേഴ്സ് അറിഞ്ഞിട്ടുണ്ട്.പക്ഷേ ഇപ്പോൾ അദ്ദേഹം ക്ലബ്ബിനോടൊപ്പം ചേർന്നു എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്.
ജിമ്മിൽ അദ്ദേഹം വർക്കുകൾ ആരംഭിച്ചിട്ടുണ്ട്. ലീഗ് മത്സരങ്ങൾ അദ്ദേഹം കളിക്കാൻ സാധ്യത കുറവാണ്. പ്ലേ ഓഫ് മത്സരത്തിൽ അദ്ദേഹത്തെ കളിപ്പിക്കാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.മാർക്കോ ലെസ്ക്കോവിച്ചും അദ്ദേഹത്തിനോടൊപ്പം ട്രെയിനിങ് നടത്തിയിരുന്നു. അതുപോലെതന്നെ കേരള ബ്ലാസ്റ്റേഴ്സിന് പരിക്കു മൂലം നഷ്ടമായ രണ്ട് താരങ്ങളാണ് ഐബൻബാ ഡോഹ്ലിങ്ങും ക്വാമെ പെപ്രയും.
സീസണിന്റെ തുടക്കത്തിൽ തന്നെ ഗുരുതരമായി പരിക്കേറ്റ് ഡോഹ്ലിങ്ങിനെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു.വിംഗ് ബാക്ക് പൊസിഷനിലെ ഇന്ത്യൻ സാന്നിധ്യമായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന് ഈ സീസണിൽ കളിക്കാൻ കഴിയില്ല എന്നത് അന്നുതന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. അതുപോലെതന്നെ സീസണിന്റെ മധ്യത്തിൽ വച്ച് പരിക്കേറ്റ താരമാണ് ക്വാമെ പെപ്ര.അദ്ദേഹത്തിന്റെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമായിരുന്നു.
മുന്നേറ്റ നിരയിലെ കഠിനാധ്വാനിയായിരുന്നു പെപ്ര.അദ്ദേഹം ഫോമിലേക്ക് ഉയർന്നുവരുന്നതിനിടയാണ് പരിക്കേറ്റ് പുറത്തായത്.അദ്ദേഹത്തിനും ഈ സീസണിൽ കളിക്കാൻ കഴിയില്ല എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഈ രണ്ടുപേരുടെയും മറ്റും പുതിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.പെപ്ര ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്.പെപ്രയും ഡോഹ്ലിങ്ങും ഇപ്പോൾ തങ്ങളുടെ റിഹാബ് വളരെ നല്ല രീതിയിൽ ഒരുമിച്ച് നടത്തുന്നുണ്ട്. ഇവർ രണ്ടുപേരും ജിമ്മിൽ ട്രെയിനിങ് നടത്തുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. മലയാളി താരമായ ആഷിക്കും ആ ചിത്രത്തിൽ ഉണ്ട്.
പെപ്രയും ഡോഹ്ലിങ്ങും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നിട്ടില്ല. മറിച്ച് മറ്റൊരു പ്രശസ്തമായ ഫിറ്റ്നസ് സെന്ററിൽ അവർ തങ്ങളുടെ റീഹാബ് തുടരുകയാണ്. മലയാളി താരമായ ആഷികും പരിക്കിന്റെ പിടിയിലാണ്.അദ്ദേഹം അവിടെത്തന്നെയാണ് തന്റെ റിഹാബ് തുടരുന്നത്. ഏതായാലും ഈ സീസണിൽ ഡോഹ്ലിങ്ങും പെപ്രയും കളിക്കാൻ സാധ്യത കുറവാണ്. പക്ഷേ ഇരുവരും വേഗത്തിൽ തങ്ങളുടെ പരിക്കിൽ നിന്നും ഇപ്പോൾ മുക്തരാകുന്നുണ്ട്.