പെപ്ര,ചെർനിച്ച് എന്നിവർ തുടരുമോ? ബ്ലാസ്റ്റേഴ്സിന് മുന്നിൽ കൺഫ്യൂഷൻ അവസാനിക്കുന്നില്ല!

കേരള ബ്ലാസ്റ്റേഴ്സ് വലിയ ഒരു അഴിച്ചു പണി ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ നടത്താൻ സാധ്യതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.അതിന്റെ കാരണമായി കൊണ്ട് ഇവർ ചൂണ്ടിക്കാണിക്കുന്നത് പുതിയ പരിശീലകന്റെ നിയമനം തന്നെയാണ്. ഇനി ടീമിനെ നിർമ്മിക്കുന്നതിൽ സ്റ്റാറെക്ക് വലിയ റോളുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

ദിമി ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതേസമയം ലൂണയുടെ കോൺട്രാക്ട് പുതുക്കാൻ കഴിഞ്ഞത് ആരാധകർക്ക് സന്തോഷം നൽകിയ കാര്യമാണ്.എന്നാൽ ബാക്കിയുള്ള താരങ്ങളുടെ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. ഈ ആഴ്ച തന്നെ ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുമെന്ന് മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.നൂഹ് സദൂയിയുടെ പ്രഖ്യാപനം ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് പെപ്ര,ഫെഡോർ എന്നിവരുടെ കാര്യത്തിൽ ഇതുവരെ ബ്ലാസ്റ്റേഴ്സ് തീരുമാനങ്ങൾ ഒന്നും കൈകൊണ്ടിട്ടില്ല. ഇവരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് കൺഫ്യൂഷൻ അവസാനിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.സ്റ്റാറെയുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ആയിരിക്കും തീരുമാനങ്ങൾ എടുക്കുക.

പെപ്രക്ക് ക്ലബ്ബുമായി ഒരു വർഷത്തെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഗോളടിക്കുന്ന കാര്യത്തിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും വർക്ക് റേറ്റിന്റെ കാര്യത്തിൽ മികച്ച് നിന്ന താരമാണ് പെപ്ര.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നിലനിർത്തണമെന്ന് അഭിപ്രായക്കാരും സജീവമാണ്. അതേസമയം ചെർനിച്ചിന്റെ കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്.ഈ കരാർ പുതുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

https://x.com/kbfcxtra/status/1796050474304463265

ചെർനിച്ചിന് ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യമുണ്ട്.ലൂണയുടെ പകരമായി കൊണ്ടായിരുന്നു ഇദ്ദേഹം എത്തിയിരുന്നത്.മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. അടുത്ത സീസണിൽ കൂടുതൽ മികവ് കാണിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അധികം വൈകാതെ തന്നെ ഈ രണ്ടു താരങ്ങളുടെയും കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് തീരുമാനം കൈകൊണ്ടേക്കും.

Kerala BlastersKwame Peprah
Comments (0)
Add Comment