കേരള ബ്ലാസ്റ്റേഴ്സ് ചെയ്തത് മണ്ടത്തരമോ? ജസ്റ്റിൻ അവിടെ വേട്ട ആരംഭിച്ചു, ഒന്നും നേടാനാവാതെ പെപ്ര ഇവിടെ കിടന്ന് ബുദ്ധിമുട്ടുന്നു.

കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണിൽ ട്രയൽസിന് വേണ്ടി ഒരു യുവതാരത്തെ തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുവന്നിരുന്നു. 20 വയസ്സ് മാത്രമുള്ള ജസ്റ്റിൻ ഇമ്മാനുവൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ സ്ട്രൈക്കർ വളരെ മികച്ച രൂപത്തിലാണ് ബ്ലാസ്റ്റേഴ്സിനോടൊപ്പം പ്രീ സീസൺ ചെലവഴിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

എന്നാൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാനത്തിലാണ് ബ്ലാസ്റ്റേഴ്സ് മറ്റൊരു സ്ട്രൈക്കറായ ക്വാമെ പെപ്രയെ സ്വന്തമാക്കിയത്.ഇതോടെ ജസ്റ്റിൻ ഇമ്മാനുവലിന് ക്ലബ്ബിൽ സ്ഥാനം ഇല്ലാതായി. അങ്ങനെ പെപ്രക്ക് വേണ്ടി ഈ നൈജീരിയൻ യുവ സൂപ്പർതാരത്തെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയായിരുന്നു. അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ മറ്റൊരു കേരള ക്ലബ്ബായ ഗോകുലത്തിലേക്ക് ചേക്കേറി.

ഒരു വർഷത്തെ ലോണിലാണ് ഗോകുലത്തിന് വേണ്ടി ഇപ്പോൾ ജസ്റ്റിൻ കളിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ഐ ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഗോകുലം കേരള വിജയം നേടിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഗോകുലം നെരോക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ജസ്റ്റിൻ ഇമ്മാനുവൽ ഗോൾ വേട്ട ആരംഭിച്ചിട്ടുണ്ട്. ഒരു ഗോളാണ് അദ്ദേഹം മത്സരത്തിൽ സ്വന്തമാക്കിയത്.

മാത്രമല്ല ഒരു പെനാൽറ്റി മത്സരത്തിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം പെപ്രയുടെ പ്രകടനം കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്ന ഒരു കാര്യമാണ്. എന്തെന്നാൽ ഇതുവരെ ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ല എന്നത് മാത്രമല്ല ഒരു അസിസ്റ്റ് പോലും അദ്ദേഹം നേടിയിട്ടില്ല. അതും ആറ് മത്സരങ്ങളിൽ ഭൂരിഭാഗം സമയവും കളിച്ചിട്ടും ഒന്നും നേടാൻ ഇതുവരെ ഈ സ്ട്രൈക്കർക്ക് കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യവുമാണ്.

പെപ്ര നല്ല രീതിയിൽ പ്രസ്സ് ചെയ്യുന്നുണ്ട് എന്നത് മാറ്റി നിർത്തിയാൽ മറ്റൊരു വിധത്തിലുള്ള ഇമ്പാക്ട് ടീമിനകത്ത് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.ഒരു സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം ഗോളടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ചുമതല. അത് പാലിക്കാൻ പെപ്രക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റു താരങ്ങളുടെ ഗോൾ വേട്ടയെ ആശ്രയിച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നത്. മികച്ച രീതിയിൽ കളിക്കാൻ പെപ്രക്ക് തന്റെ സ്ഥാനം നഷ്ടപ്പെടാൻ വളരെ വലിയ സാധ്യതകളുണ്ട്

Gokulam KeralaJustine EmmanuelKerala BlastersKwame Peprah
Comments (0)
Add Comment