അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് വളരെ സജീവമായി കൊണ്ട് നടക്കുകയാണ് ഇപ്പോൾ. ആദ്യം ചെയ്തത് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പറഞ്ഞ് വിടുകയായിരുന്നു. പിന്നീട് ആരാധകരുടെ ആവശ്യം പരിഗണിച്ചുകൊണ്ട് അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കി. എന്നാൽ ഇതിന് പിന്നാലെ ദിമിയെ കൈവിടാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു. കൂടാതെ പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെയെ നിയമിക്കുകയും ചെയ്തു.
ഇന്നലെ സുപ്രധാനമായ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.ദിമി ക്ലബ്ബ് വിട്ടതും അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവൻ ക്ലബ്ബ് വിട്ടതും ഇന്നലെയായിരുന്നു ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചത്. കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർമാരായ കരൺജിത്ത് സിങ്,ലാറ ശർമ എന്നിവർ ക്ലബ് വിട്ടതും ഇന്നലെ ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു.
അതിന്റെ ബാക്കിയായി കൊണ്ട് ഇന്നും ഒരു വിടവാങ്ങൽ ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ജാപ്പനീസ് താരമായ ഡൈസുകെ സക്കായ് ബ്ലാസ്റ്റേഴ്സ് വിട്ടു. ഇനി ഇന്ന് ഒരു ഒഫീഷ്യൽ പ്രഖ്യാപനം കൂടി നടക്കും എന്നാണ് റിപ്പോർട്ടുകൾ.സൈനിങ്ങായിരിക്കും പ്രഖ്യാപിക്കുക.മുൻ ഗോവൻ താരം നൂഹ് സദൂയിയുടെ സൈനിങ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് ഇന്ന് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിനിടെ ബ്ലാസ്റ്റേഴ്സിന്റെ മറ്റ് വിദേശ താരങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ഘാന താരമായ പെപ്രയും ബ്ലാസ്റ്റേഴ്സ് വിടാൻ തന്നെയാണ് സാധ്യതകൾ. അദ്ദേഹത്തിന്റെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ ചെർനിയെ ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ സാധ്യതയുണ്ട്.അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയായിട്ടുണ്ടെങ്കിലും പുതിയ ഒരു കരാർ നൽകാനാണ് ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നത്.
കഴിഞ്ഞ സീസണൽ മികച്ച രൂപത്തിൽ കളിച്ച താരമാണ് പെപ്ര.അദ്ദേഹത്തിന്റെ വർക്ക് റേറ്റ് അപാരമായിരുന്നു.അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് ആരാധകരുടെ ആവശ്യം. അതേസമയം ക്ലബ്ബിൽ തുടരാൻ നേരത്തെ ചെർനി താല്പര്യം പ്രകടിപ്പിച്ചിരുന്നു. അടുത്ത സീസണിൽ തുടരാൻ കഴിഞ്ഞാൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയും എന്നായിരുന്നു ചെർനി പറഞ്ഞിരുന്നത്. ഇത് ബ്ലാസ്റ്റേഴ്സ് പരിഗണിക്കാൻ തന്നെയാണ് സാധ്യത.