കേരള ബ്ലാസ്റ്റേഴ്സ് ഇന്നലത്തെ മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു അവരുടെ വിജയം. മത്സരത്തിൽ പെപ്ര ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.പെനാൽറ്റി നേടിയെടുത്തത് അദ്ദേഹമായിരുന്നു.
കൂടാതെ ഒരു ഗോൾ അദ്ദേഹം നേടുകയും ചെയ്തു. എന്നാൽ അതിന് ശേഷം പെപ്ര ജേഴ്‌സി ഊരി ആഘോഷിച്ചത് വലിയ മണ്ടത്തരത്തിലാണ് കലാശിച്ചത്.അതിന്റെ ഫലമായി അദ്ദേഹം റെഡ് കാർഡ് വഴങ്ങുകയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയും ചെയ്തു.ഈ വിഷയത്തിൽ പെപ്രയെ സ്റ്റാറേ വിമർശിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.സ്റ്റാറേ പറഞ്ഞത് നോക്കാം.
‘കളത്തിലെ പെപ്രയുടെ പ്രകടനത്തിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.അദ്ദേഹം എതിരാളികൾക്ക് ഭീഷണി ഉയർത്തുന്നു.വളരെ കരുത്തനാണ്.വേഗത ഉള്ള താരമാണ്.ഞങ്ങൾക്ക് ഒരു പെനാൽറ്റി അദ്ദേഹം നേടിത്തന്നു,ഒരു ഗോൾ അദ്ദേഹം നേടുകയും ചെയ്തു. പക്ഷേ പിന്നീട് സംഭവിച്ചതിൽ നിന്ന് അദ്ദേഹം പാഠം ഉൾക്കൊള്ളണം. ടീമിനെ പ്രശ്നത്തിലാക്കി എന്നത് അദ്ദേഹം മനസ്സിലാക്കണം ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏകദേശം 30 മിനുട്ടോളമാണ് കേരള ബ്ലാസ്റ്റേഴ്സിന് 10 പേരെ വെച്ചു കൊണ്ട് കളിക്കേണ്ടി വന്നിട്ടുള്ളത്.പെപ്ര റെഡ് കാർഡ് കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സിന് മെച്ചപ്പെട്ട ഒരു റിസൾട്ട് ഉണ്ടാക്കാൻ സാധിക്കുമായിരുന്നു.ഇതുവരെ ഐഎസ്എല്ലിൽ 7 മത്സരങ്ങൾ കളിച്ചിട്ട് രണ്ടു വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഇത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്ന കാര്യമാണ്.