ആവേശം മൂത്ത് ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്തേക്ക് ഇറങ്ങാൻ നിൽക്കുന്നവരോട്,കാത്തിരിക്കുന്നത് മുട്ടൻ പണി.

ആരാധകർ കളിക്കളം കയ്യേറുന്നത് ലോക ഫുട്ബോളിൽ ഒരു സ്ഥിര സംഭവമാണ്. യൂറോപ്പ്യൻ ഫുട്ബോളിലും മറ്റു ഇന്റർനാഷണൽ ഫുട്ബോളിലുമൊക്കെ നാം ഒട്ടേറെ തവണ ഇത് കണ്ടിട്ടുണ്ട്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ആരാധകരൊക്കെ മൈതാനം കയ്യേറി അവരുടെ അടുത്തേക്ക് ഓടിയെത്തുന്നത് സ്ഥിര സംഭവമാണ്.

യഥാർത്ഥത്തിൽ ഇതൊരു കുറ്റകൃത്യമാണ്.വലിയ ശിക്ഷ നടപടികളാണ് പിന്നീട് ആരാധകർക്ക് നേരിടേണ്ടി വരാറുള്ളത്. എത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയാലും ആരാധകർ അത് മറികടക്കാറുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കമാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കടുത്ത നടപടി സ്വീകരിക്കാനും അവർ തയ്യാറായിട്ടുണ്ട്.

അതായത് ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്തേക്ക് ആരാധകർ പ്രവേശിക്കുന്നതിനു മുൻപ് രണ്ട് തവണ ആലോചിക്കുന്നത് നല്ലതായിരിക്കും.കാരണം മുട്ടൻ പണിയാണ് കിട്ടാൻ പോകുന്നത്. ആരാധകർ മൈതാനത്തേക്ക് അതിക്രമിച്ചു കൊണ്ട് കയറിക്കഴിഞ്ഞാൽ പിഴയായി കൊണ്ട് 5 ലക്ഷം രൂപ അടക്കേണ്ടി വരും. മാത്രമല്ല ലൈഫ് ടൈം ബാനും ക്ലബ്ബ് നൽകും. അതായത് പിന്നീട് ജീവിതത്തിൽ ഒരിക്കലും കൊച്ചി കലൂർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അവർക്ക് സാധിക്കില്ല.

ആരാധകർ കളിക്കളം കയ്യേറുന്നത് പൂർണമായും തടയുക എന്നത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. അതുകൊണ്ടാണ് ഈ കടുത്ത ശിക്ഷ നടപടികൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കിടയിൽ ആരാധകർ മൈതാനത്തേക്ക് അതിക്രമിച്ചു കടക്കുന്നത് ഉണ്ടായിട്ടുണ്ട്. ഇത്തവണ അത് പൂർണ്ണമായും തടയാനാണ് ക്ലബ്ബിന്റെ പദ്ധതി.

കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. നാളെ രാത്രി അഥവാ വ്യാഴാഴ്ച രാത്രി 8 മണിക്കാണ് ഈ മത്സരം നടക്കുക. കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ ഐഎസ്എല്ലിലെ ആദ്യ മത്സരം നടക്കുന്നത്.

ISLKerala BlastersKochi JLN Stadium
Comments (0)
Add Comment