ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ കളി ശൈലി എങ്ങനെയായിരിക്കും? ആരാധകർക്ക് മുന്നിൽ വ്യക്തമാക്കി കോച്ച്!

ഇന്നലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പ്രസന്റേഷൻ ചടങ്ങ് നടന്നിരുന്നത്. കൊൽക്കത്തയിലെ പ്രീ സീസൺ പൂർത്തിയാക്കി ഇന്നലെ കൊച്ചിയിലേക്ക് ക്ലബ്ബ് മടങ്ങിയെത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ ഐഎസ്എൽ ക്ലബ്ബായ മുഹമ്മദൻ എസ്സിക്കെതിരെ ഒരു സൗഹൃദ മത്സരം ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അവരെ തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് സാധിച്ചിരുന്നു.

ഇന്നലത്തെ പ്രസന്റേഷൻ ചടങ്ങിൽ മുഖ്യ പരിശീലകൻ മികയേൽ സ്റ്റാറെ ഉൾപ്പെടെയുള്ള എല്ലാവരും പങ്കെടുത്തിരുന്നു.ആരാധകരോട് അവർ സംവദിക്കുകയും ചെയ്തിട്ടുണ്ട്.അഡ്രിയാൻ ലൂണയുടെ അഭാവം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം തന്റെ ജന്മനാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.അടുത്ത ആഴ്ചയുടെ തുടക്കത്തിൽ അദ്ദേഹം ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്.

ആരാധകരോട് സംസാരിക്കുന്ന വേളയിൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ കളി ശൈലി എങ്ങനെയായിരിക്കും എന്നുള്ളത് വിശദീകരിച്ചിട്ടുണ്ട്. വളരെയധികം അഗ്രസീവായ ഒരു ബ്ലാസ്റ്റേഴ്സിനെയായിരിക്കും നമുക്ക് ഇത്തവണ കാണാൻ സാധിക്കുക.വളരെ ഫാസ്റ്റ് ആയിട്ട് കളിക്കും എന്നാണ് സ്റ്റാറെ പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ നമുക്ക് പരിശോധിക്കാം.

‘വളരെ വേഗത്തിൽ കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മാത്രമല്ല പൊസഷൻ ഞങ്ങളുടെ കൈവശമായിരിക്കണം. മത്സരങ്ങൾ വിജയിക്കാൻ ആവശ്യമായ ഏറ്റവും മികച്ച കോമ്പിനേഷൻ ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഹൈ പ്രെസ്സിങ് ശൈലി തന്നെയാണ് നമ്മൾ ഐഎസ്എല്ലിലും ക്ലബ്ബിൽ നിന്ന് പ്രതീക്ഷിക്കേണ്ടത്.

ആദ്യ മത്സരത്തിനു വേണ്ടിയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്. മികച്ച ഒരു വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala BlastersMikael Stahre
Comments (0)
Add Comment