പ്ലേ ഓഫിൽ കരുത്തരായ നാല് പരിശീലകർ,ആരാണ് കൂടുതൽ മികച്ചത്? കണക്കുകൾ അറിയൂ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം നേടിക്കൊണ്ട് മോഹൻ ബഗാൻ ഷീൽഡ് സ്വന്തമാക്കി. രണ്ടാം സ്ഥാനത്ത് മുംബൈ സിറ്റിയാണ് ഫിനിഷ് ചെയ്തിട്ടുള്ളത്. ഈ രണ്ട് ടീമുകളും നേരിട്ട് സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ബാക്കി നാല് ടീമുകളാണ് പ്ലേ ഓഫ് മത്സരത്തിനു വേണ്ടി ഒരുങ്ങുന്നത്.
ആദ്യ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. അതിനുശേഷം ഗോവയും ചെന്നൈയിനും തമ്മിൽ മാറ്റുരക്കും.ഐഎസ്എല്ലിൽ കുറച്ച് കാലമായി തുടരുന്ന 4 പരിശീലകർ പരസ്പരം മുഖാമുഖം വരുന്നു എന്നത് ശ്രദ്ധിക്കപ്പെടുന്നതാണ്.ഈ നാല് പരിശീലകരിൽ ആർക്കാണ് ഏറ്റവും മികച്ച കണക്കുകൾ അവകാശപ്പെടാനുള്ളത് എന്നത് നോക്കാം.
ഒഡീഷയുടെ പരിശീലകനായ ലൊബേറ ദീർഘകാലമായി ലീഗിൽ തുടരുന്ന വ്യക്തിയാണ്.ഐഎസ്എല്ലിൽ ആകെ 101 മത്സരങ്ങൾ കളിച്ച അദ്ദേഹം 53 വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.23 സമനിലകളും 25 തോൽവികളും വഴങ്ങി.52% ആണ് അദ്ദേഹത്തിന്റെ വിജയശതമാനം വരുന്നത്.ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന്റെ കണക്കുകൾ പരിശോധിക്കാം. ആകെ ഐഎസ്എല്ലിൽ അദ്ദേഹം 65 മത്സരങ്ങളാണ് പരിശീലിപ്പിച്ചിട്ടുള്ളത്. 30 മത്സരങ്ങൾ വിജയിച്ചു. 13 സമനിലകളും 22 തോൽവികളും വഴങ്ങി. വിജയശതമാനം വരുന്നത് 46% ആണ്.
മനോളോ മാർക്കെസ് ആകെ 87 മത്സരങ്ങളാണ് പരിശീലിപ്പിച്ചിട്ടുള്ളത്.44 വിജയങ്ങൾ നേടി. 28 സമനിലകളും 15 തോൽവികളും വഴങ്ങി. വിജയശതമാനം വരുന്നത് 51% ആണ്.79 മത്സരങ്ങളാണ് ചെന്നൈയിനിന്റെ പരിശീലകനായ ഓവൻ കോയൽ പരിശീലിപ്പിച്ചിട്ടുള്ളത്.36 വിജയങ്ങൾ. 17 സമനിലകളും 26 തോൽവികളും വഴങ്ങി.വിജയശതമാനം 46% വരുന്നു. ഇങ്ങനെയാണ് കണക്കുകൾ.
എല്ലാവരും ഒന്നിനൊന്ന് മെച്ചം എന്ന് പറയേണ്ടി വരും. പക്ഷേ വിജയശതമാനത്തിന്റെ ലൊബേറ മുന്നിട്ട് നിൽക്കുന്നു.ഇനി പ്ലേ ഓഫ് വിജയിച്ചു കൊണ്ട് ആരൊക്കെ സെമിയിൽ പ്രവേശിക്കും എന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്.