പോച്ചെട്ടിനോ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ,അർജന്റൈൻ സൂപ്പർ താരം ചെൽസിയിലേക്ക്?

ചെൽസിയുടെ കോച്ചായിക്കൊണ്ട് പുതിയതായി എത്തിയത് അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയാണ്. കഴിഞ്ഞ സീസണിൽ അദ്ദേഹം ടീമുകളെ ഒന്നും പരിശീലിപ്പിച്ചിരുന്നില്ല.എന്നാൽ ചെൽസി നാലോളം പരിശീലകരെയായിരുന്നു പരീക്ഷിച്ചിരുന്നത്.അത്രയേറെ പരിതാപകരമായ പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ ചെൽസി നടത്തിയിരുന്നത്.

ഇപ്പോൾ ഒരുപാട് താരങ്ങളെ ചെൽസി ഒഴിവാക്കി കഴിഞ്ഞു. ഒരു പുതിയ തുടക്കമാണ് പോച്ചെട്ടിനോക്ക് കീഴിൽ അവർ പ്രതീക്ഷിക്കുന്നത്.പോച്ചെട്ടിനോയുടെ ട്രാൻസ്ഫർ ടാർഗറ്റുകളിൽ ഒന്ന് അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലയാണ്. അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണ് പോച്ചെട്ടിനോ.ഫാബ്രിസിയോ റൊമാനോയാണ് ഇത് പറഞ്ഞിട്ടുള്ളത്.

AS റോമയുടെ താരമാണ് നിലവിൽ ഡിബാല.കഴിഞ്ഞ സീസണിലായിരുന്നു അദ്ദേഹം റോമയിൽ എത്തിയത്.12 മില്യൺ യൂറോ മാത്രമാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്. ഈ തുക റോമക്ക് നൽകുകയും ഡിബാലയെ കൺവിൻസ് ചെയ്യിക്കുകയും ചെയ്താൽ ചെൽസിക്കും പോച്ചെക്കും ഈ താരത്തെ ടീമിലേക്ക് എത്തിക്കാം. ഒരുപാട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് താല്പര്യമുള്ള ഒരു താരം കൂടിയാണ് ഡിബാല.

ഇറ്റാലിയൻ ലീഗിൽ കഴിഞ്ഞ സീസണിൽ 12 ഗോളുകളും 6 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച പ്രകടനം കഴിഞ്ഞ സീസണിൽ നടത്തിയതിനാൽ പല ക്ലബ്ബുകൾക്കും അദ്ദേഹത്തിൽ താല്പര്യമുണ്ട്.പക്ഷേ റോമ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായി മാറാൻ ഡിബാലക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.

chelseaDybalapochettino
Comments (0)
Add Comment