Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇക്വഡോറിനെതിരെ മോശം പ്രകടനം നടത്തിയ മൂന്ന് താരങ്ങളെ ബെഞ്ചിലിരുത്താൻ ആലോചിച്ച് സ്‌കലോണി!

4,686

അർജന്റീന ഇനി സെമിഫൈനൽ മത്സരത്തിലാണ് കളിക്കുക.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇക്വഡോറിന്റെ വെല്ലുവിളിയെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസ് നടത്തിയ തകർപ്പൻ സേവകളാണ് അർജന്റീനയെ സെമിയിലേക്ക് നയിച്ചത്.സെമിയിൽ എതിരാളികൾ കാനഡയാണ്.

ബുധനാഴ്ച രാവിലെ 5:30നാണ് ഈ മത്സരം നടക്കുക. കാനഡയെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചവരാണ് അർജന്റീന.അന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അർജന്റീന അനായാസം വിജയിച്ച് കയറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പക്ഷേ കഴിഞ്ഞ മത്സരത്തിലെ പ്രകടനം ഒരല്പം ആശങ്ക നൽകുന്ന ഒന്നാണ്.

അത്ര ഒരു മികച്ച പ്രകടനമല്ല ഇക്വഡോറിനെതിരെ അർജന്റീന പുറത്തെടുത്തത്. പ്രത്യേകിച്ച് ചില താരങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പരിക്കിന്റെ പ്രശ്നങ്ങൾ മെസ്സിയെ അലട്ടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം നടത്തിയ മൂന്നു താരങ്ങളെ ബെഞ്ചിലിരുത്താൻ അർജന്റീനയുടെ പരിശീലകൻ ആലോചിക്കുന്നുണ്ട് എന്ന വാർത്തകളാണ് അവരുടെ ക്യാമ്പിൽ നിന്നും ഇപ്പോൾ പുറത്തേക്ക് വരുന്നത്.

അതിൽ ഒരു താരം നിക്കോ ഗോൺസാലസാണ്. അദ്ദേഹത്തിന്റെ പകരം ഏഞ്ചൽ ഡി മരിയ സ്റ്റാർട്ട് ചെയ്യാനാണ് സാധ്യത. അതോടൊപ്പം തന്നെ സ്ട്രൈക്കർ ലൗട്ടറോ മാർട്ടിനസിനും ബെഞ്ചിൽ ഇരിക്കേണ്ടിവരും. പകരം ഹൂലിയൻ ആൽവരസ് ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയേക്കും. കൂടാതെ മിഡ്‌ഫീൽഡിൽ എൻസോയെ പുറത്തെടുത്താൻ പരിശീലകൻ ആലോചിക്കുന്നുണ്ട്.ലിയാൻഡ്രോ പരേഡസിനെ തിരികെ കൊണ്ടുവരാനാണ് ഇപ്പോൾ കോച്ച് തീരുമാനിച്ചിരിക്കുന്നത്.

ഈ മാറ്റങ്ങൾ വരുമ്പോൾ തന്നെ ടീം കൂടുതൽ മെച്ചപ്പെടും എന്ന് വിശ്വാസത്തിലാണ് സ്‌കലോണി ഉള്ളത്.കാനഡ വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ലെങ്കിലും മികച്ച പ്രകടനം നടത്തിയ വെനിസ്വേലയെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ വരുന്നത്.മികച്ച ഒരു പോരാട്ടവീര്യത്തോടുകൂടി അവർ പൊരുതും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.