ഏഷ്യൻ സൈനിങ് നിർബന്ധമില്ല, അടുത്ത സീസൺ മുതൽ മൂന്നു മാറ്റങ്ങൾ,ബ്ലാസ്റ്റേഴ്സ് SD ഹാപ്പിയായിരിക്കും!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് നേരത്തെ തിരശ്ശീല വീണിരുന്നു.മുംബൈ സിറ്റിയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.ഷീൽഡ് സ്വന്തമാക്കാൻ മോഹൻ ബഗാന് കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തിയെങ്കിലും ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തത്.
ഏതായാലും അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.3 പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്താൻ ഐഎസ്എൽ അധികൃതർ ഇപ്പോൾ ആലോചിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏഷ്യൻ സൈനിങ്ങിന്റെ കാര്യമാണ്. അതായത് ഏഷ്യൻ താരത്തെ സൈൻ ചെയ്യൽ ക്ലബ്ബുകൾക്ക് നിർബന്ധമായിരുന്നു. അത് എടുത്തു കളയാൻ തീരുമാനിച്ചിട്ടുണ്ട്.അതായത് ഏഷ്യൻ സൈനിംഗ് നിർബന്ധമായിരിക്കില്ല.
മറ്റൊരു മാറ്റം സാലറി ക്യാപ്പിന്റെ കാര്യത്തിലാണ് വരിക. നിലവിൽ സാലറി ക്യാപ്പ് 16.5 കോടി രൂപയാണ്.താരങ്ങളുടെ ആകെ സാലറി ഈ തുകയിൽ ഒതുങ്ങണം.എന്നാൽ അത് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 18 കോടി രൂപ പുതിയ സാലറി ക്യാപ്പ് ആയിക്കൊണ്ട് നിശ്ചയിച്ചേക്കും. അതോടൊപ്പം തന്നെ ഈ സാലറി ക്യാപ്പിൽ ഉൾപ്പെടാതെ രണ്ടു താരങ്ങളെ ഓരോ ക്ലബ്ബുകൾക്കും സ്വന്തമാക്കാം.മാർക്വി സൈനിങ് ആയിക്കൊണ്ട് രണ്ട് താരങ്ങളെ കൊണ്ടുവരാം.അവരുടെ സാലറി ഈ പരിധിയിൽ വരില്ല. എത്ര സാലറിയുള്ള താരങ്ങളെ വേണമെങ്കിലും ഇങ്ങനെ കൊണ്ടുവരാൻ കഴിയും.
ഈ മൂന്ന് മാറ്റങ്ങളായിരിക്കും അടുത്ത സീസണിൽ ഉണ്ടാവുക.ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മറിച്ച് മാർക്കസ് മെർഗുലാവോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലെ ആദ്യത്തെ മാറ്റം കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസിന് സന്തോഷം നൽകുന്നതായിരിക്കും എന്ന ഒരു നിരീക്ഷണം ആരാധകർ പങ്കുവെച്ചിട്ടുണ്ട്. കാരണം ഏഷ്യൻ സൈനിങ്ങ് അദ്ദേഹത്തെ അത്രയേറെ ബുദ്ധിമുട്ടിച്ച ഒന്നായിരുന്നു.
പ്രധാനമായും യൂറോപ്പ്യൻ താരങ്ങളെയാണ് അദ്ദേഹത്തിന്റെ പരിചയമുള്ളത്. ഏതായാലും ഏഷ്യൻ സൈനിങ്ങ് നിർബന്ധമില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് ജോഷുവ സോറ്റിരിയോയെ വേണമെങ്കിൽ ഒഴിവാക്കാം. ജാപ്പനീസ് താരമായ സക്കായ് അടുത്ത സീസണിൽ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ.ഏതായാലും ബ്ലാസ്റ്റേഴ്സ് പുതുതായി വരുത്താൻ പോകുന്ന മാറ്റങ്ങൾ ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ്.