സ്‌ക്വാഡിൽ ഇല്ല,പ്രബീർ ദാസിന് എന്ത്പറ്റി?വിവരങ്ങൾ പുറത്ത് വിട്ട് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്.ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:00 മണിക്കാണ് ഈ മത്സരം കാണാൻ സാധിക്കുക. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.

കേരള ബ്ലാസ്റ്റേഴ്സ് ഈ ടൂർണമെന്റിനുള്ള തങ്ങളുടെ സ്‌ക്വാഡ് ഒഫീഷ്യലായിക്കൊണ്ട് പ്രഖ്യാപിച്ചിരുന്നു. എല്ലാ സുപ്രധാന താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. പുതുതായി ടീമിലേക്ക് എത്തിയ അലക്സാൻഡ്രെ കോയഫ്,അമാവിയ എന്നിവരൊക്കെ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. പരിക്ക് മാറി സച്ചിൻ സുരേഷും സ്‌ക്വാഡിലുണ്ട്. ക്ലബ്ബ് വിട്ടേക്കും എന്ന റൂമറുകൾ പ്രചരിക്കുന്ന സോറ്റിരിയോ,പ്രീതം കോട്ടാൽ,പെപ്ര എന്നിവരൊക്കെ ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നുണ്ട്.

എന്നാൽ ഏവരുടെയും ശ്രദ്ധ പതിഞ്ഞിരിക്കുന്നത് പ്രതിരോധനിരതാരമായ പ്രഭീർ ദാസ് ടീമിൽ ഇല്ല എന്നുള്ളതാണ്.അതിന്റെ കാരണം കേരള ബ്ലാസ്റ്റേഴ്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം തന്റെ നാട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. ഫാമിലി സംബന്ധമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം ടീമിനോടൊപ്പം ഇല്ലാത്തത്.താരത്തെ സ്‌ക്വാഡിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടില്ല. വ്യക്തിപരമായ കാരണം എന്താണ് എന്നുള്ളത് വ്യക്തമായിട്ടുമില്ല.

ഏതായാലും ഡ്യൂറന്റ് കപ്പിൽ പങ്കെടുക്കാൻ ഈ ഡിഫന്റർ ഉണ്ടാവില്ല. അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ നേരത്തെ പ്രചരിച്ചിരുന്നു.പക്ഷേ നിലവിൽ അദ്ദേഹം ക്ലബ്ബിനകത്ത് തുടരാൻ തന്നെയാണ് സാധ്യതകൾ ഉള്ളത്.പ്രബീർ ദാസ് ഇല്ലെങ്കിലും താരതമ്യേന ശക്തമായ ഒരു പ്രതിരോധ നിര തന്നെ കേരള ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാനുണ്ട്.കോയെഫ് കൂടി ടീമിനോടൊപ്പം ജോയിൻ ചെയ്താൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് സമ്പൂർണ്ണമായ കരുത്ത് പ്രകടിപ്പിക്കാനാവുക.

ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമാണ്. മുംബൈ സിറ്റിയെ കൂടാതെ പഞ്ചാബ്,CISF എന്നിവരൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ എതിരാളികൾ. ഈ തവണയെങ്കിലും ബ്ലാസ്റ്റേഴ്സ് കിരീട വരൾച്ചക്ക് വിരാമം കുറിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Durand CupKerala BlastersPrabir Das
Comments (0)
Add Comment