ഇതൊന്നും നിങ്ങൾ കാണുന്നില്ലേ ബ്ലാസ്റ്റേഴ്സ് ഫാൻസ്‌,പ്രബീറിന്റെ വീഡിയോ പുറത്തുവിട്ട് കഴുത്ത് ഞെരിച്ച താരം.

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം വളരെയധികം ആവേശഭരിതവും അതിനേക്കാൾ സംഘർഷഭരിതവുമായിരുന്നു.മുംബൈയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു മത്സരം നടന്നിരുന്നത്. മത്സരത്തിന്റെ ആദ്യ മിനുട്ട് തൊട്ട് തന്നെ കാര്യങ്ങൾ വളരെ വ്യക്തമായതായിരുന്നു. രണ്ട് ടീമും ആക്രമണാത്മക ശൈലിയായിരുന്നു പുറത്തെടുത്തിരുന്നത്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ രണ്ട് ഗോളുകളും ഗോൾകീപ്പറുടെയും പ്രതിരോധനിരയുടെയും പിഴവിലായിരുന്നു.ഡാനിഷായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഗോൾ നേടിയത്. സ്വയം വരുത്തി വെച്ച പിഴവിലൂടെ ബ്ലാസ്റ്റേഴ്സ് തോൽവി ചോദിച്ചു വാങ്ങി എന്ന് പറയേണ്ടിവരും.

ഈ മത്സരത്തിന്റെ അവസാനം വളരെയധികം സംഘർഷങ്ങൾ നടന്നിരുന്നു.രണ്ട് ടീമിന്റെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അതിൽ ഒരു ഏറ്റുമുട്ടൽ നടന്നത് പ്രബീർ ദാസും മുംബൈ സിറ്റിയുടെ താരമായ റോസ്റ്റിൻ ഗ്രിഫിനും തമ്മിലായിരുന്നു.പ്രബീർ ദാസിന്റെ കഴുത്ത് പിടിച്ച് ഞെരുക്കുകയായിരുന്നു ഈ മുംബൈ താരം. പിറകിൽ നിന്നാണ് അദ്ദേഹം കഴുത്ത് പിടിച്ച് ഞെരുക്കിയത്. എന്നാൽ റഫറി തൊട്ട് മുന്നിൽ ഉണ്ടായിട്ടും അദ്ദേഹം കണ്ട ഭാവം നടിച്ചില്ല.റഫറി ഗ്രിഫിത്തിനെതിരെ നടപടികൾ ഒന്നും എടുത്തിരുന്നില്ല.

മാത്രമല്ല പ്രബീറിനെ ആക്രമിച്ച വിഷയത്തിൽ ട്വിറ്ററിലൂടെ ഗ്രിഫിത്ത് ഒരു വിശദീകരണം നൽകുകയും ചെയ്തിരുന്നു. എല്ലാവരുമായി അടി ഉണ്ടാക്കാൻ നടക്കുകയായിരുന്നു പ്രബീറെന്നും അതുകൊണ്ടാണ് ഒന്ന് കെട്ടിപ്പിടിക്കാൻ കരുതിയത് എന്നുമാണ് ഗ്രിഫിത്ത് പറഞ്ഞിട്ടുള്ളത്.ഇതിന് പിന്നാലെ ട്വിറ്ററിലൂടെ അദ്ദേഹം ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അതായത് എതിർത്താരം നിലത്ത് വീണ് കിടക്കുന്ന സമയത്ത് പ്രബീർ രോഷത്താൽ പാഞ്ഞെടുക്കുന്നതും അദ്ദേഹത്തെ നിർബന്ധപൂർവ്വം എഴുന്നേൽപ്പിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. അതിന്റെ ക്യാപ്ഷനായിക്കൊണ്ട് ഗ്രിഫിത്ത് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

കേരള ഫാൻസ് ഇതൊന്നും കാണുന്നില്ലേ, നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലേ? ഇത് ഒരു നല്ല കാര്യമാണ്? നിങ്ങൾ എങ്ങനെ മറ്റുള്ളവരോട് പെരുമാറുന്നു അതിനനുസരിച്ചായിരിക്കും നിങ്ങളോട് മറ്റുള്ളവർ പെരുമാറുക,ഇതായിരുന്നു അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചിരുന്നത്. അതായത് പ്രബീറിന്റെ ഭാഗത്ത് നിന്നും മോശം പ്രവർത്തികൾ ഉണ്ടായിട്ടുണ്ട് എന്ന് സ്ഥാപിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.

പക്ഷേ സമയം പാഴാക്കുന്ന താരങ്ങളെ എഴുന്നേൽപ്പിക്കുന്നത് ഒക്കെ സാധാരണ രീതിയിൽ നടക്കുന്ന ഒന്നാണ് എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശദീകരണം.ഏതായാലും സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിലുള്ള പോര് മുറുകുകയാണ്. കേരള ബ്ലാസ്റ്റേഴ്സും മുംബൈയും തമ്മിലുള്ള കൊച്ചിയിലെ മത്സരം ഏറെ ആവേശഭരിതമാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Kerala BlastersMumbai City FcPrabir Das
Comments (0)
Add Comment