കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരം ആരാധകർ മറക്കാനിടയില്ല.മുംബൈ സിറ്റി എഫ്സിയുടെ മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ പരാജയപ്പെട്ടിരുന്നത്. ബ്ലാസ്റ്റേഴ്സ് വരുത്തി വെച്ച പിഴവുകൾ തന്നെയായിരുന്നു വിനയായിരുന്നത്.
മത്സരത്തിന്റെ അവസാനം സംഘർഷഭരിതവും സംഭവബഹുലവുമായിരുന്നു. കയ്യാങ്കളികൾ വരെ മത്സരത്തിൽ നടന്നിരുന്നു. അതിന്റെ ഫലമായിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് താരമായ മിലോസ് ഡ്രിൻസിച്ചിന് റെഡ് കാർഡും വിലക്കും ലഭിച്ചിരുന്നു. മൂന്ന് മത്സരങ്ങളിലാണ് വിലക്ക്. മുംബൈ താരമായ വാൻ നീഫിനും ഇതുതന്നെയായിരുന്നു നേരിടേണ്ടി വന്നിരുന്നത്.
മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു താരമായ പ്രബിർ ദാസിനും മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചിട്ടുണ്ട്.റഫറിയെ കയ്യേറ്റം ചെയ്തു എന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി ആരോപിച്ചത്. ഇങ്ങനെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത ശിക്ഷ നടപടികളായിരുന്നു AIFF എടുത്തിരുന്നത്. എന്നാൽ മുംബൈ സിറ്റി എഫ്സിയുടെ താരമായ ഗ്രിഫിത്ത്സിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല.
🚨🎖️Rostyn Griffiths got one match suspension @IFTWC #KBFC pic.twitter.com/stcxPodMMQ
— KBFC XTRA (@kbfcxtra) October 27, 2023
മത്സരത്തിനിടെ ഗ്രിഫിത്ത്സ് വളരെ ക്രൂരമായ രീതിയിൽ തന്നെ പ്രബിർ ദാസിനെ പുറകിൽ നിന്നും പിടിച്ച് കഴുത്ത് ഞെരിച്ചിരുന്നു. ഇത് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.താൻ അത് മനപ്പൂർവം ചെയ്തതാണെന്ന് പിന്നീട് സോഷ്യൽ മീഡിയയിലൂടെ ഈ താരം പറയുകയും ചെയ്തിരുന്നു. ഈ താരത്തിനെതിരെ ഇതുവരെ നടപടികൾ ഒന്നും എടുക്കാത്തത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ AIFF അച്ചടക്ക കമ്മറ്റി നടപടിയെടുത്തിട്ടുണ്ട്.
ഒരു മത്സരത്തിലാണ് അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.IFTWC യാണ് ഇത് റിപ്പോർട്ട് ചെയ്തത്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ശിക്ഷ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഗ്രിഫിത്ത്സിന് ലഭിച്ചത് ചെറിയ ശിക്ഷയാണ്. ഇത് കണ്ണിൽ പൊടിയിടാൻ വേണ്ടിയാണോ ചെയ്തത് എന്നുപോലും ആരാധകർ സംശയിക്കുന്നുണ്ട്. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിനോടുള്ള അനീതി തന്നെയാണ് ഇത് എന്നാണ് ആരാധകരുടെ ഭൂരിഭാഗം അഭിപ്രായം.