കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാനത്തെ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം.ദിമി നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിക്കുകയായിരുന്നു. മോഹൻ ബഗാന് അവരുടെ മൈതാനത്ത് വെച്ച് കൊണ്ട് പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് ഈ വിജയത്തിന്റെ സവിശേഷത.
മോഹൻ ബഗാൻ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.തുടർച്ചയായി പരാജയങ്ങൾ അവർക്ക് ഏൽക്കേണ്ടിവരുന്നു.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും അവർ തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. പരിശീലകൻ യുവാൻ ഫെറാണ്ടോയെ പുറത്താക്കണമെന്ന ആവശ്യം അവരുടെ ആരാധകർക്കിടയിൽ നിന്ന് പോലും ഉയരുന്നുണ്ട്.
മോഹൻ ബഗാന് വേണ്ടി കളിക്കുകയും അവർക്കൊപ്പം കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള താരമാണ് പ്രബീർ ദാസ്.നിലവിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാണ്. തന്റെ മുൻ ടീമിന്റെ പ്രശ്നങ്ങളെക്കുറിച്ച് പ്രബീർ ദാസ് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിൽ മികച്ച ഒരു ലീഡറെ അവർ മിസ് ചെയ്യുന്നുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ മോഹൻ ബഗാൻ തിരിച്ചു വരുമെന്നും പ്രബീർ ദാസ് പറഞ്ഞിട്ടുണ്ട്.
ഡ്രസ്സിംഗ് റൂമിൽ ഒരു ലീഡറെ മോഹൻ ബഗാൻ മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.തീർച്ചയായും അവർക്ക് എന്റെ ഹൃദയത്തിൽ വലിയൊരു സ്ഥാനമുണ്ട്.ഞാനിപ്പോൾ ആ ക്ലബ്ബിൽ ഒന്നുമല്ല ഉള്ളത്.പക്ഷേ ഞാൻ അവരെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.ആരാധകർ അവരെ പിന്തുണക്കുകയാണ് ഇപ്പോഴും ചെയ്യേണ്ടത്. തീർച്ചയായും അവർ തിരിച്ചുവരിക തന്നെ ചെയ്യും,പ്രഭീർ ദാസ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഇനി കലിംഗ സൂപ്പർ കപ്പിലാണ് കളിക്കുക. ആദ്യ മത്സരത്തിൽ ഐ ലീഗ് ക്ലബ്ബായ ഷില്ലോങ്ങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന പത്താം തീയതിയാണ് ഈ മത്സരം നടക്കുക.ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 3 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ കളിക്കുക.