കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് നേരിടുന്നത്. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ വച്ച് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്. എന്നാൽ മോഹൻ ബഗാന് ഇപ്പോൾ അത്ര നല്ല സമയമല്ല.
മോഹൻ ബഗാനുവേണ്ടി മുൻപ് കളിച്ചിരുന്ന രണ്ടു താരങ്ങൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിലുണ്ട്.പ്രീതം കോട്ടാലും പ്രഭീർ ദാസും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാണ്. അവർ നാളെ ബൂട്ടണിയുന്നത് തങ്ങളുടെ മുൻ ക്ലബ്ബിനെതിരെയാണ്.ഈ മത്സരത്തിനു മുന്നേയുള്ള പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്തത് പ്രബീർ ദാസായിരുന്നു.
മുൻ ക്ലബ്ബായ മോഹൻ ബഗാനെ നേരിടുമ്പോൾ എന്ത് തോന്നുന്നു എന്ന് പ്രഭീർ ദാസിനോട് ചോദിക്കപ്പെട്ടു. മോഹൻ ബഗാൻ തന്റെ പഴയ ക്ലബ്ബ് ആണെങ്കിലും ഇപ്പോൾ താൻ ഫോക്കസ് ചെയ്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിൽ മാത്രമാണ് എന്നാണ് പ്രഭീർ ദാസ് പറഞ്ഞിട്ടുള്ളത്.മോഹൻ വളരെയധികം അപകടകാരികളാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
മോഹൻ ബഗാൻ എന്റെ പഴയ ക്ലബ് ഒക്കെ തന്നെയാണ്. പക്ഷേ ഇപ്പോൾ ഞാൻ ഫോക്കസ് ചെയ്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിൽ മാത്രമാണ്.അവർ വളരെയധികം അപകടകാരികളായ ടീമാണ്.പക്ഷേ അവിടെ കൗണ്ടർ ചെയ്യാനുള്ള ചില പ്ലാനുകൾ ഞങ്ങളുടെ കൈവശമുണ്ട്, ഇതാണ് പ്രബീർ ദാസ് തന്റെ മുൻ ക്ലബ്ബിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
മോഹൻ ബഗാനെ നേരിടാൻ കൃത്യമായ പദ്ധതികൾ കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കിയിട്ടുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും മോഹൻ ബഗാൻ പരാജയപ്പെട്ടിട്ടുണ്ട്. അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഗോവ അവരെ പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു അഭിമാന പോരാട്ടമാണ് അവർ കാഴ്ച്ചവെക്കുക.