ശബ്ദംകൊണ്ട് ഒന്നും പറയാൻ പോലും കഴിയില്ല, കൊച്ചി സ്റ്റേഡിയത്തിൽ കളിക്കുന്നത് എതിരാളികൾക്ക് ബുദ്ധിമുട്ടുള്ള കാര്യം: തുറന്ന് പറഞ്ഞ് പ്രബീർ ദാസ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒരുപാട് തവണ കളിച്ചിട്ടുള്ള താരമാണ് പ്രബീർ ദാസ്.പക്ഷേ അപ്പോഴൊക്കെ അദ്ദേഹം എതിരാളിയായി കൊണ്ടാണ് ആ മൈതാനത്ത് കളിച്ചിട്ടുള്ളത്. ഇനിമുതൽ സ്വന്തം താരമായി കൊണ്ടാണ് പ്രബീർ കളിക്കുക. എന്തെന്നാൽ അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായി കഴിഞ്ഞു.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ എതിരാളിയായി കൊണ്ട് കളിക്കുന്നതിന്റെ അനുഭവങ്ങൾ അദ്ദേഹം ഇപ്പോൾ പറഞ്ഞിട്ടുണ്ട്. എതിരാളികൾക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ് കൊച്ചിയിൽ കളിക്കുന്നത് എന്നാണ് പ്രബീർ ദാസ് പറഞ്ഞിട്ടുള്ളത്. ഏറ്റവും ഒടുവിലെ ഇന്റർവ്യൂവിൽ പറയുകയായിരുന്നു അദ്ദേഹം.
ജവഹർലാൽ നെഹ്റു കൊച്ചി സ്റ്റേഡിയത്തിൽ കളിക്കുക എന്നത് എതിരാളികൾക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.അതിനെ കാരണം അവിടുത്തെ അന്തരീക്ഷം തന്നെയാണ്.ഞങ്ങൾക്ക് പരസ്പരം കമ്മ്യൂണിക്കേഷൻ ചെയ്യാൻ കഴിയാറില്ല. കാരണം ആരാധകരുടെ ശബ്ദം കൊണ്ട് തന്നെയാണ്,പ്രബീർ ദാസ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സന്നാഹ മത്സരങ്ങൾ കളിച്ചിരുന്നു.രണ്ടിലും മികച്ച വിജയം നേടി. ഇന്നത്തെ ഡ്യൂറന്റ് കപ്പ് മത്സരത്തിൽ ഗോകുലം കേരളയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.