പ്രബീറിന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതിൽ ഗ്രിഫിത്തിന്റെ വിശദീകരണം,അവൻ അടി ഉണ്ടാക്കാൻ നടക്കുകയായിരുന്നു,ഒന്ന് കെട്ടിപ്പിടിച്ചതാണ്.

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം വളരെയധികം ആവേശഭരിതവും അതിനേക്കാൾ സംഘർഷഭരിതവുമായിരുന്നു.മുംബൈയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു മത്സരം നടന്നിരുന്നത്. മത്സരത്തിന്റെ ആദ്യ മിനുട്ട് തൊട്ട് തന്നെ കാര്യങ്ങൾ വളരെ വ്യക്തമായതായിരുന്നു. രണ്ട് ടീമും ആക്രമണാത്മക ശൈലിയായിരുന്നു പുറത്തെടുത്തിരുന്നത്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ രണ്ട് ഗോളുകളും ഗോൾകീപ്പറുടെയും പ്രതിരോധനിരയുടെയും പിഴവിലായിരുന്നു.ഡാനിഷായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഗോൾ നേടിയത്. സ്വയം വരുത്തി വെച്ച പിഴവിലൂടെ ബ്ലാസ്റ്റേഴ്സ് തോൽവി ചോദിച്ചു വാങ്ങി എന്ന് പറയേണ്ടിവരും.

ഈ മത്സരത്തിന്റെ അവസാനം വളരെയധികം സംഘർഷങ്ങൾ നടന്നിരുന്നു.രണ്ട് ടീമിന്റെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അതിൽ ഒരു ഏറ്റുമുട്ടൽ നടന്നത് പ്രബീർ ദാസും മുംബൈ സിറ്റിയുടെ താരമായ റോസ്റ്റിൻ ഗ്രിഫിനും തമ്മിലായിരുന്നു.പ്രബീർ ദാസിന്റെ കഴുത്ത് പിടിച്ച് ഞെരുക്കുകയായിരുന്നു ഈ മുംബൈ താരം. പിറകിൽ നിന്നാണ് അദ്ദേഹം കഴുത്ത് പിടിച്ച് ഞെരുക്കിയത്. എന്നാൽ റഫറി തൊട്ട് മുന്നിൽ ഉണ്ടായിട്ടും അദ്ദേഹം കണ്ട ഭാവം നടിച്ചില്ല.

എന്തെന്നാൽ ഗ്രിഫിത്തിനെതിരെ നടപടികൾ ഒന്നും എടുക്കാൻ റഫറി തയ്യാറായിരുന്നില്ല.പ്രബീറിനെ ഇദ്ദേഹം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വളരെയധികം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടുകൂടി ഗ്രിഫിത്ത് ഇതിനൊരു വിശദീകരണം നൽകിക്കൊണ്ട് ട്വിറ്ററിലൂടെ രംഗത്ത് വന്നിട്ടുണ്ട്.പ്രബീറിനെ കുറ്റപ്പെടുത്തുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.ഗ്രിഫിത്ത് ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയാണ്.

എന്തിനാണ് എല്ലാവരും ഈ വിഷയത്തിൽ ഇത്രയധികം ആശങ്കാകുലരാവുന്നത് എന്നത് എനിക്ക് മനസ്സിലാവുന്നില്ല.ആ താരം എല്ലാവരുമായി അടി ഉണ്ടാക്കാൻ നടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവനെ ഒന്ന് കെട്ടി പിടിക്കാം എന്ന് ഞാൻ കരുതി, ഇതാണ് ഗ്രിഫിത്ത് എഴുതിയിട്ടുള്ളത്.പ്രബീർ ദാസിനെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം ഇത് എഴുതിയിട്ടുള്ളത്.

മത്സരത്തിൽ പ്രബീർ ദാസും വളരെയധികം അഗ്രസീവായിരുന്നു. എന്നാൽ മത്സരത്തിനുശേഷം കരഞ്ഞുകൊണ്ടാണ് അദ്ദേഹം കളമിട്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ സങ്കടപ്പെട്ടു കൊണ്ടാണ് അദ്ദേഹം കരഞ്ഞത് എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ഏതായാലും ഗ്രിഫിത്തിനെതിരെ ഒരു പരാതി തന്നെ നൽകണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം.

Kerala BlastersMumbai City FcPrabir Das
Comments (0)
Add Comment