തോറ്റ് കൊണ്ട് തുടങ്ങാനായിരുന്നു ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. പഞ്ചാബിനോട് ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ഈ തോൽവിക്ക് ബ്ലാസ്റ്റേഴ്സിന് സ്വയം പഴിക്കാം. മത്സരത്തിന്റെ അവസാനത്തിൽ വരുത്തിവെച്ച പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് വിനയായിട്ടുള്ളത്.ഡിഫൻസീവ് മിസ്റ്റേക്കുകൾ തിരിച്ചടിയാകുന്ന ഒരു കാഴ്ച്ചയാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്.
ആദ്യപകുതിയിൽ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.ക്രിയേറ്റീവ് ആയ നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.രണ്ടാം പകുതിയിലാണ് കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടത്.അതിന്റെ കാരണം സബ്സ്റ്റിറ്റ്യൂഷനുകൾ തന്നെയാണ്.വിബിൻ വന്നതോടുകൂടിയാണ് മധ്യനിരയിൽ ഒരല്പമെങ്കിലും ഊർജ്ജം കൈവന്നത്.പക്ഷേ മൊത്തത്തിൽ ക്ലബ്ബിന്റെ പ്രകടനം നിരാശാജനകമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.
മത്സര ശേഷം അത് തുറന്നു പറയാനും മലയാളി താരമായ വിബിൻ മടി കാണിച്ചിട്ടില്ല. പ്രകടനം നല്ലതായിരുന്നില്ല എന്നാണ് അദ്ദേഹം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. പക്ഷേ ഇത് ആദ്യത്തെ മത്സരം ആയതുകൊണ്ട് തന്നെ ക്ലബ്ബിന് മുന്നിൽ ഒരുപാട് സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.വിബിന്റെ വാക്കുകളിലേക്ക് പോവാം.
‘ തീർച്ചയായും ഞങ്ങൾ പൂർവ്വാധികം കരുത്തോടുകൂടി തിരിച്ചുവരും.മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ ഇത് ആദ്യത്തെ മത്സരമാണ്. അതുകൊണ്ട് തന്നെ ഇനി ഞങ്ങളുടെ മുന്നിൽ ഇമ്പ്രൂവ് ആവാനുള്ള അവസരം ഉണ്ട്. ഒരുപാട് ഇമ്പ്രൂവ് ആവേണ്ടതുമുണ്ട്. അടുത്ത മത്സരത്തിൽ ഞങ്ങൾ അതിനു വേണ്ടി ശ്രമിക്കും ‘ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്.
ഇനി അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.വരുന്ന ഞായറാഴ്ചയാണ് ആ മത്സരം നടക്കുക.കൊച്ചിയിൽ വെച്ച് കൊണ്ട് തന്നെയാണ് മത്സരം അരങ്ങേറുക. മത്സരത്തിൽ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമാണ്. സ്വന്തം മൈതാനത്ത് പോലും പോയിന്റുകൾ നഷ്ടപ്പെടുത്തി കഴിഞ്ഞാൽ അതിന് ക്ലബ്ബ് ഭാവിയിൽ വലിയ വില നൽകേണ്ടിവരും.