ഇന്നലത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്ക് ഹൈദരാബാദ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വ്യക്തിഗത പിഴവുകളാണ് തിരിച്ചടിയായത്. എന്നാൽ ഈ മത്സരത്തിൽ റഫറിയാണ് തിരിച്ചടി ഏൽപ്പിച്ചിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിനെതിരെ നിരവധി തീരുമാനങ്ങൾ ഈ മത്സരത്തിൽ അദ്ദേഹം കൈക്കൊള്ളുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ അതിലൊരു സർപ്രൈസ് താരം ഉണ്ടായിരുന്നു. 17 വയസ്സ് മാത്രമുള്ള കോറോ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.ഐഎസ്എൽ ചരിത്രത്തിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.
മാത്രമല്ല മികച്ച പ്രകടനം ഈ താരം നടത്തുകയും ചെയ്തു. അതായത് ജീസസ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് കോറോ സിങാണ്. ഒരു മനോഹരമായ അസിസ്റ്റ് തന്നെയായിരുന്നു അദ്ദേഹം നൽകിയിരുന്നത്. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഇതോടുകൂടി കോറോ സിംഗ് സ്വന്തമാക്കുകയായിരുന്നു. ഇങ്ങനെ നിരവധി റെക്കോർഡുകളാണ് അദ്ദേഹം ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിട്ടുള്ളത്.
തോൽവി വഴങ്ങിയതിന്റെ നിരാശയിലാണ് ആരാധകർ. പക്ഷേ ഈ 17 കാരനെ നമ്മൾ മറക്കാൻ പാടില്ല.ബ്ലാസ്റ്റേഴ്സിന്റെ ഒരു ഭാവി പ്രതീക്ഷ തന്നെയാണ് അദ്ദേഹം. അസിസ്റ്റിന് പുറമെ മോശമല്ലാത്ത ഒരു പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്.താരത്തിന് കൂടുതൽ അവസരങ്ങൾ ഭാവിയിൽ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.