അഡ്രിയാൻ ലൂണ എന്നെത്തും?രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് കണ്ടുവെച്ചതായി റിപ്പോർട്ട്!
അടുത്ത സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുകയാണ്. തായ്‌ലാൻഡിലെ ട്രെയിനിങ് ക്യാമ്പ് മികയേൽ സ്റ്റാറേയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണ്.ഭൂരിഭാഗം താരങ്ങളും ഇപ്പോൾ ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇതുവരെ ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടില്ല.
എന്നാണ് അഡ്രിയാൻ ലൂണ ക്യാമ്പിൽ ജോയിൻ ചെയ്യുക എന്ന ചോദ്യത്തിനുള്ള മറുപടി ഇപ്പോൾ ലഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയാണ് ലൂണ ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോയിൻ ചെയ്യുക.വരുന്ന പതിനൊന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ സൗഹൃദ മത്സരം കളിക്കുക. ഈ മത്സരത്തിൽ ലൂണ ഉണ്ടാവില്ല എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.
നിലവിൽ 5 സൈനിങ്ങുകളാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.അതിൽ ഒരു വിദേശ താരം മാത്രമാണ് ഉള്ളത്. നിലവിൽ ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ട സ്ഥാനത്തേക്കാണ് താരത്തെ ആവശ്യമുള്ളത്.ആ താരത്തെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കണ്ടെത്തി എന്ന റിപ്പോർട്ടുകൾ കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.
യൂറോപ്പിൽ നിന്നാണ് താരം വരുന്നത്. ചർച്ചകൾ അവസാന ഘട്ടത്തിലാണ്.ഉടൻതന്നെ അദ്ദേഹത്തെ കൊണ്ടുവരാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് ക്ലബ്ബ് ഉള്ളത്. തായ്‌ലാൻഡിലെ പ്രീ സീസൺ ക്യാമ്പിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാം എന്ന പ്ലാനിങ്ങോട് കൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നീങ്ങുന്നത്. അധികം വൈകാതെ തന്നെ നമുക്ക് ഒരു അനൗൺസ്മെന്റ് പ്രതീക്ഷിക്കാം.
അതേസമയം മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയതായി വാർത്തകൾ പുറത്തേക്ക് വന്നിട്ടുണ്ട്.ഷില്ലോങ് ലജോങ്ങിന്റെ ഒരു താരത്തെ ക്ലബ്ബ് ഷോട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാൽ ആ താരം ആരാണ് എന്നത് വ്യക്തമല്ല. ഏതായാലും അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.