ലിയോ മെസ്സിക്കെതിരെ പ്രീമിയർ ലീഗിലെ താരങ്ങൾ,ഇത്തവണ ബാലൺഡി’ഓർ നേടിയാൽ അത് കടുത്ത അനീതിയായിരിക്കും.

ബാലൺ ഡി’ഓർ ആരായിരിക്കും ഇത്തവണ നേടുക എന്ന ചർച്ചകൾ ഇപ്പോൾ വേൾഡ് ഫുട്ബോളിൽ വളരെയധികം സജീവമായിട്ടുണ്ട്. അത് ഇനി അറിയാൻ കേവലം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്.എന്നാൽ അതിനു വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല എന്നുള്ളത് പല മാധ്യമ പ്രവർത്തകരും കണ്ടെത്തിയിരുന്നു. എന്തെന്നാൽ ലയണൽ മെസ്സി ഇത്തവണത്തെ ബാലൺ ഡി’ഓർ ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് ഒരുപാട് ജേണലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലയണൽ മെസ്സിയുടെ പ്രധാന എതിരാളി ഏർലിംഗ് ഹാലന്റാണ്. കഴിഞ്ഞ സീസണിൽ ആകെ 52 ഗോളുകൾ ഈ സൂപ്പർതാരം നേടിയിട്ടുണ്ട്. മാത്രമല്ല ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്,FA കപ്പ് എന്നീ കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ഹാലന്റ് സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ എല്ലാംകൊണ്ടും സുവർണ്ണ വർഷമായിരുന്നു ഹാലന്റ് അർഹിക്കുന്നുണ്ട് എന്നുള്ളത് പലരും വിശ്വസിക്കുന്നുണ്ട്.

ലയണൽ മെസ്സിക്ക് ബാലൺ ഡി’ഓർ കൊടുക്കുന്നത് കടുത്ത അനീതിയായിരിക്കും എന്ന് അവകാശപ്പെട്ടു കൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടു താരങ്ങൾ ഇപ്പോൾ മുന്നോട്ടു വന്നിട്ടുണ്ട്.വെസ്റ്റ്‌ഹാമിന്റെ മിന്നും താരമായ അന്റോണിയോ,ന്യൂകാസിൽ യുണൈറ്റഡിന്റെ മിന്നും താരമായ വിൽസൺ എന്നിവരാണ് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിൽ ഗോളടിച്ചു കൂട്ടിയ ഏർലിംഗ് ഹാലന്റിന് നൽകണമെന്നാണ് ഈ രണ്ടു പ്രീമിയർ ലീഗ് താരങ്ങളും ആവശ്യപ്പെട്ടിട്ടുള്ളത്.

ലിയോ മെസ്സിയുടെ വേൾഡ് കപ്പ് നേട്ടം വിലമതിക്കാനാവാത്തതാണെന്ന് ഞാൻ മനസ്സിലാക്കുന്നു.പക്ഷേ നിങ്ങൾക്ക് ഒരിക്കലും മൂന്ന് കിരീടങ്ങൾ നേടിയ ടീമിനെ വിസ്മരിക്കാൻ കഴിയില്ല. അവരെ അതിലേക്ക് എത്തിച്ചത് ഹാലന്റാണ്.റെക്കോർഡുകൾ ഒന്നൊന്നായി അദ്ദേഹം തകർത്തു,ബാലൺഡി’ഓർ അർഹിക്കുന്നത് ഹാലന്റാണ്.മെസ്സിക്ക് നൽകിയാൽ അത് വലിയ അനീതിയാണ്,അന്റോണിയോ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഹാലന്റ് ചെയ്തതെല്ലാം മാസ്മരികമാണ്. നിങ്ങൾ കണക്കുകൾക്ക് പ്രാധാന്യം നൽകുകയാണെങ്കിൽ തീർച്ചയായും ഹാലന്റാണ് ഇത്തവണത്തെ ഈ അവാർഡ് നേടേണ്ടത്. ക്ലബ്ബ് ഫുട്ബോളിൽ മെസ്സിയും ഹാലന്റും തമ്മിൽ കഴിഞ്ഞ സീസണൽ വലിയ അന്തരമുണ്ട്, പ്രീമിയർ ലീഗിലാണ് ഹാലന്റ് ഗോളടിച്ചു കൂട്ടിയത്,ന്യൂകാസിൽ താരമായ വിൽസൺ പറഞ്ഞു. പലവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും മെസ്സിക്ക് തന്നെയാണ് ഇപ്രാവശ്യം സാധ്യതകൾ.

Ballon d'orEnglish Premier LeagueErling HaalandLionel Messi
Comments (0)
Add Comment