ഐഎസ്എല്ലിലെ വമ്പൻമാരായ മോഹൻ ബഗാൻ ഇപ്പോൾ വളരെയധികം ദുഷ്കരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായ തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വരുന്നു.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിട്ടുണ്ട്. മുംബൈ സിറ്റി,ഗോവ,കേരള ബ്ലാസ്റ്റേഴ്സ് എന്നിവരോടൊക്കെ അവർ പരാജയം രുചിച്ചു കഴിഞ്ഞു.അതുകൊണ്ടുതന്നെ അവരുടെ ആരാധകർ കടുത്ത നിരാശയിലാണ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനിൽ നിന്നും പ്രീതം കോട്ടാലിനെ സ്വന്തമാക്കിയത്.സഹലിനെ കൈമാറിയ ഡീലിന്റെ ഭാഗമായി കൊണ്ടായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കിയത്.കോട്ടാലിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം ഉപയോഗപ്രദമാകുന്നുണ്ട്.വളരെ മികച്ച രീതിയിൽ ആണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.
തന്റെ മുൻ ക്ലബ്ബായ മോഹൻ ബഗാനെതിരെ കോട്ടാൽ ഉണ്ടായിരുന്നു. മത്സരശേഷം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു.മോഹൻ ബഗാൻ ക്ലബ്ബിനോടൊപ്പം ഒരുപാട് കാലം മികച്ച രീതിയിൽ കളിച്ച് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് കോട്ടാൽ. ഇപ്പോൾ മോശം അവസ്ഥയിലൂടെ പോയിക്കൊണ്ടിരിക്കുന്ന തന്റെ മുൻ ക്ലബ്ബിനെ ചില ഉപദേശങ്ങൾ ഒക്കെ കോട്ടാൽ നൽകിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനു ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.
ഏതൊരു ടീമായാലും അവർക്ക് മോശം സമയത്തിലൂടെ കടന്നു പോകേണ്ടിവരും.അത് സ്വാഭാവികമായ ഒരു കാര്യമാണ്. പക്ഷേ അവർ ഈ സീസണിന്റെ സെക്കൻഡ് ലെഗ്ഗില്‍ തിരിച്ചടിക്കേണ്ടതുണ്ട്.ആദ്യം അവർ ചെയ്യേണ്ടത് സ്വയം വിശ്വസിക്കുക എന്നതാണ്.എവിടെയാണോ അവർ ഉണ്ടായിരിക്കേണ്ടത് അവിടേക്ക് തിരിച്ചെത്താൻ അവർ സ്വയം വിശ്വാസം അർപ്പിക്കേണ്ടതുണ്ട്,ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മോഹൻ ബഗാൻ ഉള്ളത്.10 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് അവരുടെ സമ്പാദ്യം.കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ് തുടരുന്നത്. ഇനി കലിംഗ സൂപ്പർ കപ്പിലാണ് രണ്ട് ടീമുകളും കളിക്കുക.