കേരള ബ്ലാസ്റ്റേഴ്സിലേക്ക് മറ്റൊരു സൂപ്പർ താരം കൂടി വരികയാണ്.പ്രീതം കോട്ടാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരമായി കഴിഞ്ഞു എന്നുള്ളത് മാധ്യമങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇനി ഒഫീഷ്യൽ അനൗൺസ്മെന്റ് മാത്രമാണ് ബാക്കി നിൽക്കുന്നത്.റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഈ താരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
പ്രീതം കോട്ടാൽ ട്രാൻസ്ഫറിന്റെ പൂർണ്ണ വിവരങ്ങൾ മാധ്യമങ്ങൾ നൽകി കഴിഞ്ഞു. മൂന്നുവർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം സൈൻ ചെയ്യുന്നത്.മൂന്നുവർഷം ഇനി ബ്ലാസ്റ്റേഴ്സിനൊപ്പം ഈ താരം ഉണ്ടാകും.താരത്തിന്റെ മെഡിക്കലും പേപ്പർ വർക്കുകളും പൂർത്തിയായി കഴിഞ്ഞു. അധികം വൈകാതെ തന്നെ ഒഫീഷ്യൽ അനൗൺസ്മെന്റ് ഉണ്ടാകും.
NT defender Pritam Kotal has signed a three-year deal with Kerala Blasters FC ✍️🟡🐘
— 90ndstoppage (@90ndstoppage) July 12, 2023
Medicals and paperworks done ✔️
Official announcement pending ⏳#IndianFootball pic.twitter.com/WokJ43UdGK
സഹലിനെ നഷ്ടമാകുന്നു എന്ന ദുഃഖം മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവശേഷിക്കുന്നത്.അത് മറ്റു നിർത്തിയാൽ മികച്ച ഒരു താരത്തെ തന്നെയാണ് ക്ലബ്ബ് സ്വന്തമാക്കുന്നത്. ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി 50ൽ പരം മത്സരങ്ങൾ കളിച്ചു പരിചയമുള്ള താരമാണ് കോട്ടാൽ. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹം കളിച്ചത്. ഈ 24 മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ ഈ ഡിഫൻഡർക്ക് കഴിഞ്ഞിരുന്നു.Minutes per game: 92, Interceptions per game:𝟮.𝟬, Tackles per game: 𝟬.𝟴, Clearances per game: 𝟯.𝟬, Clean sheets: 𝟭𝟮, Aerial duels won: 𝟳𝟱% ഇതൊക്കെയാണ് കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ കണക്കുകൾ.
മൂന്നുതവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയിട്ടുള്ള താരം കൂടിയാണ് കോട്ടാൽ. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 129 മത്സരങ്ങൾ കളിച്ച ഈ താരം 5 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിലയിൽ നിന്ന് ഒരുപാട് ഇന്ത്യൻ സാന്നിധ്യങ്ങൾ ക്ലബ്ബ് വിട്ടെങ്കിലും മികച്ച പകരക്കാരെ തന്നെയാണ് ക്ലബ്ബ് എത്തിക്കുന്നത്.