പ്രീതത്തിന് മോഹൻ ബഗാനുമായി എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു,ഇവാൻ മത്സരശേഷം താരത്തെ പുകഴ്ത്തി രംഗത്ത് വന്നു.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു മനോഹരമായ വിജയമാണ് നേടിയത്.ഏറെ കാലമായി ആരാധകർ കാത്തിരുന്നത് ഈ വിജയത്തിനായിരുന്നു.മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ദിമി നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിനെ വിജയം നേടിക്കൊടുത്തത്.
ആദ്യപകുതിയിൽ സമ്പൂർണ്ണമായ ആധിപത്യം കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ അങ്ങനെ അല്ലായിരുന്നു കാര്യങ്ങൾ.അവർ സമനില ഗോളിന് വേണ്ടി ശ്രമിച്ചു.എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് ഒരു കാരണവശാലും വിട്ടുകൊടുത്തില്ല. എടുത്തു പറയേണ്ട പ്രകടനങ്ങളിൽ ഒന്ന് പ്രീതം കോട്ടാലിന്റേത് തന്നെയാണ്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിച്ച അദ്ദേഹം വളരെ മികച്ച പ്രകടനമാണ് നടത്തിയത്.അദ്ദേഹത്തിന്റെ സാന്നിധ്യം ഈ സീസണിൽ ഉടനീളം ബ്ലാസ്റ്റേഴ്സിന് ഗുണകരമാകുന്നുണ്ട്. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് തന്നെയാണ് ക്ലബ്ബിന് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്നത്.
മുൻപ് ഒരുപാട് കാലം മോഹൻ ബഗാന് വേണ്ടി കളിച്ച താരമാണ് കോട്ടാൽ. എന്നാൽ കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തെ കൈമാറി സഹലിനെ മോഹൻ ബഗാൻ സ്വന്തമാക്കുകയായിരുന്നു. അക്കാലയളവിൽ കോട്ടാലിനിടയിലും മോഹൻ ബഗാൻ മാനേജ്മെന്റിടയിലും എന്തൊക്കെയോ അഭിപ്രായ വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നാണ് ആരാധകർ കണ്ടെത്തിയിട്ടുള്ളത്. എന്തെന്നാൽ പ്രീതം കോട്ടാൽ മോഹൻ ബഗാനെതിരെയുള്ള വിജയം നന്നായി ആസ്വദിച്ചിട്ടുണ്ട്.
വിജയം അദ്ദേഹം ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അദ്ദേഹം അത്രമേൽ ആഗ്രഹിച്ച ഒരു വിജയമാണ് മോഹൻ ബഗാനെതിരെ അവരുടെ തട്ടകത്തിൽ നേടിയത് എന്ന് തോന്നും. അത്തരത്തിലുള്ള ഒരു സെലിബ്രേഷൻ തന്നെയാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.ഏതായാലും താരത്തെ മത്സരശേഷം പ്രശംസിച്ചുകൊണ്ട് പരിശീലകൻ വുക്മനോവിച്ച് രംഗത്ത് വന്നിരുന്നു.കോട്ടാൽ ടീമിന് ഒരുപാട് ഉപയോഗപ്രദമാകുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്.
പരിചയസമ്പത്തുള്ള ഒരു താരം എന്ന നിലയിൽ പ്രീതം കോട്ടാലിന്റെ റോൾ ഞങ്ങളെ വളരെയധികം സഹായിക്കുന്നുണ്ട്.അത് നിങ്ങൾക്കും അറിയാവുന്ന ഒരു കാര്യമാണ്. യുവതാരങ്ങളുടെ വളർച്ചക്ക് അത് സഹായകരമാകുന്നു.വളരെ മികച്ച ഒരു പ്രൊഫഷണൽ ആണ് അദ്ദേഹം. എല്ലാവർക്കും ഗ്രേറ്റ് ആയിട്ടുള്ള ഒരു ഉദാഹരണമാണ് കോട്ടാൽ,വുക്മനോവിച്ച് പറഞ്ഞു.
കോട്ടാലിന്റെ സാന്നിധ്യം വളരെയധികം ടീമിനെ സഹായകരമാകുന്നുണ്ട്. ആദ്യം സെന്റർ ബാക്ക് പൊസിഷനിൽ ആയിരുന്നു ഈ താരം കളിച്ചിരുന്നത്. പിന്നീട് ലെസ്ക്കോ മടങ്ങി വന്നതോടുകൂടിയാണ് ഇദ്ദേഹം റൈറ്റ് ബാക്ക് പൊസിഷനിലേക്ക് മാറിയത്.എല്ലാ പൊസിഷനിലും മികച്ച രീതിയിലാണ് അദ്ദേഹം കളിക്കാറുള്ളത്.