അന്ന് നന്നായി ബുദ്ധിമുട്ടി: കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചപ്പോഴുള്ള അനുഭവം പറഞ്ഞ് ബ്ലാസ്റ്റേഴ്സ് താരം!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി കലൂർ സ്റ്റേഡിയം എതിരാളികൾക്ക് അക്ഷരാർത്ഥത്തിൽ ഒരു നരകം തന്നെയാണ്. ആർത്തലക്കുന്ന പതിനായിരക്കണക്കിന് ആരാധകർക്ക് മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ കളിക്കാറുള്ളത്.കൊച്ചിയിൽ വെച്ച് വിജയങ്ങൾ നേടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി ആരാധകരും ഈ ഹോം മത്സരവുമാണ്.

എന്നാൽ എവേ മത്സരങ്ങളിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സ് മോശമാവുകയാണ് ചെയ്യാറുള്ളത്.അതുകൊണ്ടാണ് ഓരോ സീസണിലും തിരിച്ചടികൾ ഏൽക്കേണ്ടി വരുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ ഇന്ത്യൻ സാന്നിധ്യമാണ് പ്രീതം കോട്ടാൽ. ഇപ്പോൾ അവസാനിച്ച സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ഭാവിയിൽ അദ്ദേഹം മുതൽക്കൂട്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ വെച്ചുകൊണ്ട് ഒരുപാട് തവണ കളിച്ചിട്ടുള്ള താരമാണ് പ്രീതം കോട്ടാൽ.ആ അനുഭവങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. കൊച്ചിയിൽ വെച്ച് കളിക്കുക എന്നുള്ളത് എപ്പോഴും ബുദ്ധിമുട്ടേറിയതാണ് എന്നാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹം തനിക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

ഞാൻ മുൻപ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ വെച്ച് കളിച്ചിട്ടുണ്ട്. ഇവിടെ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ നിലവിൽ ഞാൻ ഇവിടെയുണ്ട്. എനിക്ക് ഇവിടുത്തെ മഞ്ഞപ്പടയുടെയും ബ്ലാസ്റ്റേഴ്സ് ആർമിയുടെയും പിന്തുണയും സ്നേഹവും അനുഭവിക്കാൻ സാധിക്കുന്നുണ്ട്, ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.

വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടും എന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു.പക്ഷേ അദ്ദേഹത്തെ നിലനിർത്താൻ തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ഇന്ത്യൻ ഫുട്ബോളിൽ വളരെയധികം എക്സ്പീരിയൻസ് ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രീതം കോട്ടാൽ.

Kerala BlastersPritam Kotal
Comments (0)
Add Comment