ഈയൊരു അനുഭവം എനിക്ക് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല:ഇവാന്റെ കോച്ചിങ്ങിനെ കുറിച്ച് കോട്ടാൽ

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലേക്ക് എത്തിച്ച ഇന്ത്യൻ സൂപ്പർതാരമാണ് പ്രീതം കോട്ടാൽ.ഒരുപാട് കാലം മോഹൻ ബഗാന് വേണ്ടി കളിച്ച ഇദ്ദേഹം പിന്നീട് കേരള ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു.സെന്റർ ബാക്ക് പൊസിഷനിലും റൈറ്റ് ബാക്ക് പൊസിഷനിലും പ്രീതം കോട്ടാൽ കളിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് ചില സന്ദർഭങ്ങളിൽ ഒക്കെ തന്നെയും കേരള ബ്ലാസ്റ്റേഴ്സിന് തുണയായിട്ടുണ്ട്.

ഇവാൻ വുക്മനോവിച്ചിന് കീഴിൽ അദ്ദേഹം കളിക്കുന്ന ആദ്യത്തെ സീസൺ കൂടിയാണിത്. മികച്ച പ്രകടനമായിരുന്നു സീസണിന്റെ ആദ്യ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിരുന്നത്. പക്ഷേ കലിംഗ സൂപ്പർ കപ്പ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ വ്യത്യാസം വരികയായിരുന്നു. പിന്നീട് തുടർ തോൽവികൾ ക്ലബ്ബിന് വഴങ്ങേണ്ടിവന്നു. അതിൽനിന്നൊക്കെ കരകയറാൻ ഇന്നത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മോഹൻ ബഗാനിൽ കളിക്കുന്ന സമയത്ത് കോട്ടാലിന്റെ നഗര വൈരികളായിരുന്നു ഈസ്റ്റ് ബംഗാൾ.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ കോട്ടാൽ പറഞ്ഞിട്ടുണ്ട്. അതായത് ഇവാന്റെ ട്രെയിനിങ്ങിന് തീവ്രത കൂടുതലാണെന്നും ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു അനുഭവം തനിക്കുണ്ടായിട്ടില്ല എന്നുമാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഇവാൻ വുക്മനോവിച്ച് ഒരു ഗ്രേറ്റ് പരിശീലകനാണ്. അദ്ദേഹത്തിന്റെ ട്രെയിനിങ്ങിന്റെ തീവ്രത ഇതിനു മുൻപ് ഞാൻ ഒരിക്കലും അനുഭവിക്കാത്ത ഒന്നാണ്.ടീമിനോട് അദ്ദേഹം വളരെയധികം സത്യസന്ധനാണ്. ഇമോഷണൽ ആയി അദ്ദേഹം ടീമിന് വളരെയധികം പിന്തുണ നൽകുന്നുണ്ട്. അത് മറ്റാർക്കും ചെയ്യാനാവാത്ത ഒന്നാണ്,കോട്ടാൽ പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ പഞ്ചാബ് പരാജയപ്പെട്ടതോടുകൂടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനു ശേഷം നോർത്ത് ഈസ്റ്റ്, ഹൈദരാബാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആ മത്സരങ്ങളിൽ ഒക്കെ തന്നെയും മികച്ച പ്രകടനം ക്ലബ്ബിന്റെ ഭാഗത്തുനിണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Kerala BlastersPritam Kotal
Comments (0)
Add Comment