ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുകയാണ്. അൽപ സമയത്തിനകം ഇന്ത്യ കളിക്കളത്തിലേക്ക് ഇറങ്ങും.സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പ്രീ ക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ കഴിയും.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വലിയ പിന്തുണയാണ് ഇന്ത്യൻ ദേശീയ ടീമിന് ലഭിച്ചിട്ടുള്ളത്. പ്രത്യേകിച്ച് മഞ്ഞപ്പടയുടെ ഭാഗത്തുനിന്നും പരിധികളില്ലാത്ത പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഖത്തർ ശാഖയാണ് ഇന്ത്യൻ ദേശീയ ടീമിനെ പിന്തുണക്കാൻ ഖത്തറിൽ സജീവമായിട്ടുള്ളത്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗ്രൗണ്ട് സപ്പോർട്ട് ഇന്ത്യക്കായിരുന്നുവെങ്കിലും അത് ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല.
ഇന്നത്തെ മത്സരത്തിനും ഒരുപാട് ആരാധകർ ഉണ്ട്. ആരാധകരുടെ പിന്തുണ ഇനിയും വേണമെന്ന് അഭ്യർത്ഥനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഇന്റർനാഷണൽ പ്രീതം കോട്ടാൽ. തങ്ങളുടെ പന്ത്രണ്ടാമൻ ഇവിടുത്തെ മഞ്ഞപ്പടയും ഇന്ത്യൻ ആരാധകരുമാണ് എന്നുള്ള കാര്യം കോട്ടാൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഈ ആരാധകരാണ് ഞങ്ങളുടെ പന്ത്രണ്ടാം. ഖത്തറിലെ മഞ്ഞപ്പടയും മറ്റു ഇന്ത്യൻ ആരാധകരുമാണ് ഞങ്ങളുടെ കരുത്ത്. നിങ്ങൾ ഇനിയും ദയവ് ചെയ്ത് ഞങ്ങളെ പിന്തുണക്കുന്നത് തുടരണം. ഞങ്ങൾ മികച്ച കാര്യങ്ങൾ ചെയ്യുക തന്നെ ചെയ്യും,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ താരം കൂടിയായ പ്രീതം കോട്ടാൽ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്ത് ഈ ആരാധകർ തന്നെയാണ്.ഈ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. പക്ഷേ സൂപ്പർ കപ്പിൽ മോശം പ്രകടനമാണ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.രണ്ട് മത്സരങ്ങളിൽ ക്ലബ്ബിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു.