കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആണ് പ്രീതം കോട്ടാൽ.വളരെയധികം എക്സ്പീരിയൻസ് ഉള്ള ഈ താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിന് ഊർജ്ജം നൽകുന്ന ഒന്ന് തന്നെയാണ്. കരിയറിൽ ഒരുപാട് കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ 9 വർഷക്കാലയളവിൽ ഒരൊറ്റ കിരീടം പോലും നേടിയിട്ടില്ല.
ഐഎസ്എൽ കിരീടം ഉൾപ്പെടെ നിരവധി കിരീടങ്ങൾ പ്രീതം കോട്ടാലിന്റെ ഷെൽഫിൽ ഉണ്ട്.അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള തന്റെ പ്ലാനുകൾ പറഞ്ഞിട്ടുണ്ട്. അതായത് ഈ ക്ലബ്ബിനോടൊപ്പം എല്ലാ കിരീടങ്ങളും നേടുക എന്നതാണ് തന്റെ പ്ലാൻ എന്നാണ് പ്രീതം കോട്ടാൽ പറഞ്ഞിട്ടുള്ളത്.കെബിഎഫ്സി എക്സ്ട്രയാണ് കോട്ടാൽ പറഞ്ഞത് റിപ്പോർട്ട് ചെയ്തത്.
Pritam Kotal 🗣️ "My plan is to win all the trophies with this club, but it's not easy task we need to work as a team to achieve it" #KBFC
— KBFC XTRA (@kbfcxtra) July 30, 2023
ഈ ക്ലബ്ബിനോടൊപ്പം എല്ലാ കിരീടങ്ങളും നേടുക എന്നതാണ് എന്റെ പ്ലാൻ.പക്ഷേ ഇത് ഒരിക്കലും ഈസി ടാസ്ക് അല്ല. ഒരു ടീം എന്ന നിലയിൽ ഇത് നേടാൻ ഞങ്ങൾ ശ്രമിക്കേണ്ടിയിരിക്കുന്നു. ഒരുപാട് മെസ്സേജുകൾ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല.പക്ഷേ ആരാധകരുടെ മെസ്സേജുകളും റിയാക്ഷനുകളും ഞാൻ കണ്ടപ്പോൾ,ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല.ആരാധകരോട് ഞാൻ നന്ദി പറയുന്നു. അവർക്ക് വേണ്ടി നന്നായി കളിച്ച് കിരീടങ്ങൾ നേടണം,പ്രീതം കോട്ടാൽ പറഞ്ഞു.
ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരളത്തെയാണ് ആദ്യമായി നേരിടുക. ആ മത്സരത്തിൽ പ്രീതം കോട്ടാൽ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തന്റെ അരങ്ങേറ്റ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് അദ്ദേഹമുള്ളത്.