കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ അഴിച്ചുപണികൾ നടത്തുകയാണ് എന്നത് നേരത്തെ വ്യക്തമായതാണ്.ഇതുവരെ ആറ് താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ ഫെഡോർ ചെർനിച്ച്,ഡൈസുകെ സക്കായ്,മാർക്കോ ലെസ്ക്കോവിച്ച്,ദിമി എന്നിവർ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ഗോൾകീപ്പർമാരായ ലാറ ശർമ,കരൺജിത് സിംഗ് എന്നിവരും ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്.
2 സൈനിങ്ങുകളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഗോൾകീപ്പർ സോം കുമാറിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ലിക്മബാം രാകേഷിനെയും ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്. മറ്റ് പല താരങ്ങളെയും സൈൻ ചെയ്തിട്ടുണ്ടെങ്കിലും ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ ആശിഷ് നേഗി നടത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ ഇന്ത്യൻ താരമായ പ്രീതം കോട്ടാലിന് വേണ്ടി 3 അന്വേഷണങ്ങൾ വന്നിട്ടുണ്ട്. മൂന്ന് ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വരികയായിരുന്നു.എന്നാൽ ബ്ലാസ്റ്റേഴ്സ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.താരത്തെ കൈവിടാൻ ക്ലബ് ഉദ്ദേശിക്കുന്നില്ല. ഈ മൂന്ന് നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് നിരസിക്കുകയായിരുന്നു.
പ്രതിരോധനിരയിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യമാണ് ഹോർമിപാം. വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് അദ്ദേഹം ക്ലബ് വിടും എന്നുള്ള റൂമർ കഴിഞ്ഞ സമ്മറിൽ തന്നെയുണ്ട്. പല ക്ലബ്ബുകളും താരത്തിനു വേണ്ടി രംഗത്ത് വന്നിരുന്നു. എന്നാൽ താരത്തിന്റെ കാര്യത്തിലുള്ള നിലപാടും വളരെ വ്യക്തമാണ്.അങ്ങനെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.
എന്നാൽ മറ്റൊരു ഇന്ത്യൻ സാന്നിധ്യമായ പ്രഭീർ ദാസിന്റെ കാര്യം അങ്ങനെയല്ല.അദ്ദേഹത്തെ കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അനുയോജ്യമായ ഓഫർ വന്നു കഴിഞ്ഞാൽ ദാസിനെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയേക്കും എന്നാണ് നേഗി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതെങ്കിലും ക്ലബ്ബുകൾ താരത്തിനു വേണ്ടി വരുമോ എന്നതാണ് ഇനി അറിയേണ്ട കാര്യം.