സഹൽ-കോട്ടാൽ ഡീലിൽ ജയിച്ചതാര് തോറ്റതാര്? ലാഭമാർക്ക് നഷ്ടമാർക്ക്?മാർക്കസിന്റെ അഭിപ്രായം.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു സ്വേപ് ഡീൽ നടത്തിക്കഴിഞ്ഞു. മലയാളി സൂപ്പർ താരമായ സഹൽ അബ്ദു സമദിനെ കൈമാറിക്കൊണ്ട് ഇന്ത്യൻ ഡിഫൻഡറായ പ്രീതം കോട്ടാലിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇതിനുപുറമേ 90 ലക്ഷം രൂപയും ട്രാൻസ്ഫർ ഫീയായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്.

രണ്ടു കോടി രൂപയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്താണ് 90 ലക്ഷം രൂപ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഇതു വലിയ നഷ്ടക്കച്ചവടമാണെന്ന് പലരും വിലയിരുത്തിയിരുന്നു.ഈ ഡീലിൽ ആരാണ് വിജയിച്ചത്?ആരാണ് പരാജയപ്പെട്ടത് എന്ന തർക്കം സോഷ്യൽ മീഡിയയിൽ. ഇതേക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റായ മാർക്കസ് മർഗുലാവോയോട് ഒരു ആരാധകൻ അഭിപ്രായം ചോദിച്ചിരുന്നു.

ഫുട്ബോൾ ഭാഷയിൽ പറഞ്ഞാൽ ഒരു സമനിലയാണ് ഇവിടെ സംഭവിച്ചത് എന്നാണ് മാർക്കസ് മർഗുലാവോ പറഞ്ഞിട്ടുള്ളത്.അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.പ്രീതം കോട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് അതിയായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ച ഒരു താരത്തെയാണ് അവർക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.സഹലിന് വേണ്ടി രണ്ട് കോടിയുടെ ഒരു ഓഫർ മറ്റൊരു ക്ലബ്ബിൽ നിന്നും ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. ആ ക്ലബ്ബ് ബംഗളൂരു എഫ്സിയാണ് എന്നാണ് സൂചന.പക്ഷേ ബ്ലാസ്റ്റേഴ്സ് അത് തള്ളിക്കളയുകയായിരുന്നു.

കാരണം ബ്ലാസ്റ്റേഴ്സിന് പ്രീതം കോട്ടാലിനെ വേണമായിരുന്നു.അദ്ദേഹമായിരുന്നു അവരുടെ തുറുപ്പ് ചീട്ട്.സഹൽ തീർച്ചയായും മോഹൻ ബഗാന് വലിയ രൂപത്തിൽ സഹായം ചെയ്യും. അതുകൊണ്ട് ഇവിടെ ബ്ലാസ്റ്റേഴ്സും വിജയിച്ചു,മോഹൻ ബഗാനും വിജയിച്ചു.

ഫുട്ബോളിൽ നമ്മൾ ഇതിനെ സമനില എന്ന് പറയും. അതാണ് ഇവിടെ സംഭവിച്ചത് എന്നാണ് മാർക്കസ് പറഞ്ഞത്. അതായത് ആർക്കും ഇവിടെ നഷ്ടമില്ല.രണ്ട് ടീമിനും ലാഭമാണ് ഈ ഡീലിലൂടെ ഉണ്ടായത് എന്നാണ് മാർക്കസ് പറഞ്ഞത്.

Kerala BlastersPritam KotalSahal Abdu SamadTransfer News
Comments (0)
Add Comment