മെസ്സിയെ കൊണ്ടു വരുമ്പോഴേക്കും കീശ കീറും, അർജന്റീനക്ക് നൽകേണ്ടി വരിക കോടികൾ,നടക്കുമോ വല്ലതുമെന്ന് ആരാധകർ?

ലോക ചാമ്പ്യന്മാരായ അർജന്റീന കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സജീവമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കേരള സ്പോർട്സ് മിനിസ്റ്റർ അബ്ദുറഹിമാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂല പ്രതികരണമാണ് അവരിൽ നിന്നും ലഭിച്ചിട്ടുള്ളത്.2025 ഒക്ടോബർ മാസത്തിൽ കേരളത്തിലേക്ക് വരാൻ അർജന്റീന സന്നദ്ധത അറിയിച്ചിട്ടുണ്ട്.

രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് ഉദ്ദേശിക്കപ്പെടുന്നത്. അതിൽ ഒരു സൗഹൃദ മത്സരം മലപ്പുറത്തായിരിക്കും സംഘടിപ്പിക്കപ്പെടുക. മലപ്പുറം മഞ്ചേരിയിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ ഗവൺമെന്റ് തീരുമാനമെടുത്ത് കഴിഞ്ഞിട്ടുണ്ട്.75 കോടി രൂപയോളം ഇതിന് ചിലവ് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ ഇത് മാത്രം പോരാ. അർജന്റീനയെ കൊണ്ടുവരാൻ തന്നെ കേരള ഗവൺമെന്റ് പണം കൊടുക്കേണ്ടി വരും.നിലവിലെ ലോക ചാമ്പ്യന്മാരാണ് അർജന്റീന, ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് അവർ.വളരെയധികം മൂല്യമുള്ള താരങ്ങളുമായാണ് അവർ വരുന്നത്. അതുകൊണ്ടുതന്നെ 32 കോടി മുതൽ 40 കോടി വരെ ഇന്ത്യയിലേക്ക് വരാൻ വേണ്ടി അവർ ആവശ്യപ്പെട്ടേക്കാം എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ അർജന്റീനയെ കൊണ്ടുവരാൻ ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഇത്രയും വലിയ തുക ആവശ്യപ്പെട്ടതോടുകൂടി അതിൽ നിന്നും പിന്മാറുകയായിരുന്നു. ഈ 40 കോടിയോളം വരുന്ന തുക അർജന്റീനയെ കൊണ്ടുവരുന്ന കേരള ഗവൺമെന്റ് തന്നെ നൽകേണ്ടിവരും.ചുരുക്കത്തിൽ ഭീമമായ ചിലവ് വരുന്ന ഒന്ന് തന്നെയാണ് ലോക ചാമ്പ്യന്മാരെ കൊണ്ടുവരൽ. മാത്രമല്ല വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല.

അതുകൊണ്ടുതന്നെ ഇത് നടക്കുമോ എന്ന കാര്യത്തിൽ പല ഫുട്ബോൾ ആരാധകർക്കും സംശയങ്ങൾ ഉണ്ട്. പക്ഷേ 2025 ഒക്ടോബർ മാസത്തിൽ അർജന്റീനയെ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സ്പോർട്സ് മിനിസ്റ്റർ ഉള്ളത്. മാത്രമല്ല ഫിഫ റാങ്കിങ്ങിൽ വളരെയധികം താഴെയുള്ള ടീമുകൾക്കെതിരെ കളിക്കാൻ അർജന്റീന തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ താരതമ്യേന ശക്തരായ രണ്ട് എതിരാളികളെ കൂടി കേരള ഗവൺമെന്റ് ഈ മത്സരത്തിനു വേണ്ടി എത്തിക്കേണ്ടിവരും.

ArgentinaKerala
Comments (0)
Add Comment